Smile



  • നമുക്ക് ഒരു വാക്യം ചര്‍ച്ച ചെയ്താലോ???
    " إياك نغبد "
    1 ഇഷ്ടം ·  ·  ·സെപ്റ്റംബര്‍ 23 12:40pm-ന്
    • CK Latheef ഉം കൂടാതെ മറ്റു 4 പേരും ഇത് ഇഷ്ടപ്പെടുന്നു.
    • Pma Nasar Doha നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു
    • Abu Mohamed നിനക്കു മാത്രം ഞങ്ങള്‍ ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു.
    • Abu Mohamed وقال في قوله تعالى: إِياك نعبد؛ أَي نُطِيعُ الطاعةَ التي يُخْضَعُ معها، وقيل: إِياك نُوَحِّد، قال: ومعنى العبادةِ في اللغة الطاعةُ مع الخُضُوعِ، ومنه طريقٌ مُعَبَّدٌ إِذا كان مذللاً بكثرة الوطءِ.
    • Abu Mohamed മുകളില്‍ ഉദ്ധരിച്ചത് : لسان العرب 
      (ലിസനുല്‍ അറബ് ല്‍) നിന്നും
    • Aboo Backer Abu Mohamed ഉമറാബാദില്‍ ഉള്ള ലിസാനുല്‍ അറബില്‍ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ലല്ലോ
    • Pma Nasar Doha" ഇബാദത്ത് ചെയ്യുന്നു" എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ..?
    • Aneesudheen Ch Please read this article ....ഇബാദത്ത് ...മുജാഹിദ് പ്രസ്ഥാനവും,മുസ്ലിം ലോകവും......
      http://www.aneesudheen.blogspot.com/2011/06/blog-post_06.html
    • Abdul Azeez Kuriyedath ഞങ്ങള്‍ നിനക്ക് മാത്രം 'ഇത്വാഅത്ത്' ചെയ്യുന്നു. അല്ലെങ്കില്‍ 'ഞങ്ങള്‍ നിനക്ക് മാത്രം വഴിപ്പെടുന്നു'... ഈ രണ്ടു അര്‍ത്ഥങ്ങള്‍ നല്‍കുന്നതിന് എന്തെങ്കിലും കുഴപ്പമു�ണ്ടെന്ന് വാദമുള്ളവര്‍ തെളിവ്‌ സഹിതം അതിവിടെ കമെന്റുമല്ലോ...
    • Pma Nasar Doha 'ഇത്വാഅത്ത്',വഴിപ്പെടുന്നു' ഇതൊന്നു വിശദമാക്കുമോ..?
    • Abu Mohamed മുകളില്‍ muneer ch നല്‍കിയ ലിങ്ക് വായിക്കുക.
    • Abdul Azeez Kuriyedath 'നിനക്ക് മാത്രം വഴിപ്പെടുന്നു' എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ വഴിയില്‍ മാത്രം നിലകൊള്ളുന്നു എന്നര്‍ത്ഥം. 'നിനക്ക് മാത്രം ഇത്വാഅത്ത് ചെയ്യുന്നു' എന്ന് പറഞ്ഞാല്‍, സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു എന്നും. എന്താ, ഇതിലേതെങ്കിലും അല്ലാഹു അല്ലാത്തവര്‍ക്ക് അര്‍പ്പിക്കാമെന്ന വല്ല വാദവുമുണ്ടോ?!. ഇനി 'ആരാധന' എന്ന വാക്കിന്‍റെ ഉദ്ദേശ്യം പ്രിയ സുഹൃത്ത്‌ പി.എം.എ നാസര്‍ ദോഹ ഒന്ന് വിശദികരിക്കുമെന്നു പ്രതിക്ഷിക്കുന്നു; അതില്‍ അല്ലാഹു അല്ലാത്തവരിലെക്ക് ചേര്‍ക്കാന്‍ പറ്റിയ വല്ല വകുപ്പും ഉണ്ടോ എന്നും.
    • Pma Nasar Doha 'സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു ' എന്ന് പറഞ്ഞാല്‍ അമുസ്ലിം ഭരണാധികാരിയെ അനുസരിക്കുന്നതിനു എതിരാവുന്നുണ്ടോ ..?
    • Abdul Azeez Kuriyedath വിശദികരിക്കാം. അതിനു മുമ്പ്‌ ഞാന്‍ ചോദിച്ച ഒരു ചോദ്യമുണ്ടല്ലോ, അതിനുള്ള വിശദികരണം കുടി ഇങ്ങ്‌ പോന്നോട്ടെ... ചര്‍ച്ചയുടെ മുന്‍ഗണനാ ക്രമം തെറ്റിച്ച് എന്തിനു മറുകണ്ടം ചാടണം?!
    • Aboo Backer അങ്ങനെ പറയൂല്ല നാസര്‍ സഹിബെ, ചര്‍ച്ച ആവണമെങ്കില്‍ ഇരു പക്ഷത് നിന്നും മറുപടി വേണം.
      മറുപടി ഇല്ലെങ്കില്‍ മാറി നിക്കാം ചര്‍ച്ച തുടങ്ങിയ ആള്‍ വരട്ടെ
    • Abdul Azeez Kuriyedath ചര്‍ച്ച എന്ന് പറഞ്ഞാല്‍ ഏകപക്ഷിയമായ ചോദ്യവും മരുപടിയുമല്ല, ഇരു വിഭാഗവും ചോദ്യം ചോദിക്കും. മറുപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയും ചെയ്യും. ഇതിനു താങ്കള്‍ സന്നദ്ധനാണോ, എങ്കില്‍ ഏ തു സമയവും താങ്കളുടെ ചോദ്യത്തിനുള്ള മറുപടി തരാം. നാസര്‍, താങ്കള്‍ എന്ത് പറയുന്നു?
    • Pma Nasar Doha ശരി ,അഭൌതിക മായത് പ്രതീക്ഷിച്ചു വിളിക്കുന്ന തിനെ തേടുന്നതിനെ,പ്രാര്‍ത്ഥിക്കുന്നതിനെയാണ് ആരാധന കൊണ്ട് ഉദ്ദേശിക്കുന്നത് .

      ?സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു ' എന്ന് പറഞ്ഞാല്‍ ഇന്ത്യയെ പോലുള്ള അമുസ്ലിം ഭരണാധികാരിയെ അനുസരിക്കുന്നതിനു എതിരാവുന്നുണ്ടോ ..?
    • Usaid M Kadannamanna <<<<സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു ' എന്ന് പറഞ്ഞാല്‍ അമുസ്ലിം ഭരണാധികാരിയെ അനുസരിക്കുന്നതിനു എതിരാവുന്നുണ്ടോ ..?>>>>>
      അല്ലാഹുവിന്‍റെ നിയമത്തിനു വിരുദ്ധമായി ഭരണാധികാരിയെ എന്നല്ല ആരെ അനുസരിച്ചാലും അത് ശിര്‍ക് തന്നെ.

      പക്ഷെ ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ നിയമം അനുസരിച്ചു ജീവിക്കല്‍ ഇസ്ലാമിന്‍റെ താല്പര്യമാണ്, ഒപ്പം മുസ്ലിം അവനു പൂര്‍ണമായും അല്ലാഹുവിന്നു ഇബാദത്ത് (ആരാധന മാത്രമല്ല, പൂര്‍ണമായും അനുസരിക്കുക, അടിമപ്പെടുക, കീഴ്പെടുക എന്നത് കൂടി ഉദ്ദേശം) ചെയ്തു ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ പരിശ്രമിക്കണം.
      ഉദാഹരണം-ഒരു പ്രദേശത്തു ജമാ അ ത്തു നമസ്കാരത്തിനു സംവിധാനമില്ലെങ്കില്‍ അത് തുടങ്ങാന്‍ അവിടെയുള്ള മുസ്ലിം പരിശ്രമിക്കേണ്ടതുണ്ട്. അതിനു പള്ളി ഉണ്ടാക്കണമെങ്കില്‍ അതിനു പരിശ്രമിക്കണം, ഇനി പള്ളിയുണ്ടായിട്ടും മുസ്ലിംഗള്‍ നമസ്കരിക്കാന്‍ വരാത്തതാണ് പ്രശ്നമെങ്കില്‍ ആളുകളെ വിളിച്ചു കൂടണം. ഇനി സകാത്ത് സംവിധാനം ഇല്ലെങ്കില്‍ അത് തുടങ്ങല്‍ മുസ്ലിമിന്റെ ബാധ്യതയാണ്‌ . 
      എന്നാല്‍ രാജ്യത്തെ നിയമം ജമാ അ ത്തു നമസ്കരത്തിനും സകാത്ത് സംവിധാനത്തിനും എതിരാണെങ്കില്‍ ആദ്യം അത് മാറ്റിയടുക്കാന്‍ (അനുവാദം വാങ്ങാന്‍ ) പരിശ്രമിക്കണം.ആരാധന കാര്യമായതിനാല്‍ ഇതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല അല്ലെ???
      എങ്കില്‍ അനുസരനത്തിന്റെ കാര്യത്തിലും അങ്ങിനെത്തന്നെ.
    • Aboo Backer 'ഇയ്യാകനഅബദു' വിന്റെ അര്‍ഥം ചര്‍ച്ച ചെയ്തു തീരും മുന്‍പ് അങ്ങനെ ആയാല്‍ ഇങ്ങനെ ആവുമോ എന്നല്ല ചര്‍ച്ചയുടെ രീതി, 'ഇത്വാഅത്ത്'എന്ന അര്‍ഥം ഇബാദത്തിനു ഉണ്ടോ ഇല്ലയോ എന്നതാണ് ആദ്യം തീരുമാനിക്കേണ്ടത്..ഇബാദത്തിനു അങ്ങനെ ഒരു അര്‍ഥം ഇല്ല എന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് പറയൂ, ഇബാദത്തിനു 'ഇത്വാഅത്ത്' എന്ന അര്‍ഥം ഇല്ലെങ്കില്‍ പിന്നെ ഇന്ത്യയും അമേരിക്കയും ചര്‍ച്ച ചെയ്തു സമയം കളയെണ്ടതില്ല
    • Riyas Abdulsalam Pma Nasar Doha അഭൌതികം എന്നതുകൊണ്ട് എന്താണ്‌ നിലവില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത് ?
    • Pma Nasar Doha     -Usaid M Kadannamanna "അല്ലാഹുവിന്‍റെ നിയമത്തിനു വിരുദ്ധമായി ഭരണാധികാരിയെ എന്നല്ല ആരെ അനുസരിച്ചാലും അത് ശിര്‍ക് തന്നെ"എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്‍റെ നിയമം ഉള്ളപ്പോള്‍ തന്നെ  പ്രബോധനത്തിന് പോലും സ്വതന്ത്രമുള്ള ഇന്ത്യയിലെ പല നിയമങ്ങളും മുസ്ലിങ്ങള്‍ അനുസരിക്കുന്നത് ശിര്‍ക്ക് എന്നാണോ ...?

      Aboo Backer 'ഇത്വാഅത്ത്'എന്ന അര്‍ഥം ഇബാദത്തിനു ഉണ്ടോ ഇല്ലയോ എന്നതാണ് ആദ്യം തീരുമാനിക്കേണ്ടത്..ഇബാദത്തിനു അങ്ങനെ ഒരു അര്‍ഥം ഇല്ല എന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് പറയൂ
      ____________________
      =അറബി വാക്കുകള്‍ക്കുള്ള എല്ലാ അര്‍ത്ഥവും എല്ലായിടത്തും ഫിറ്റാകുമോ ...


      Riyas Abdulsalam 
      അഭൌതികം എന്നതുകൊണ്ട് എന്താണ്‌ നിലവില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത്
      ________________________
       =പദാര്‍ത്ഥ അതീതമായത് ,പ്രപഞ്ചതീ തമായതു .....
    • Riyas Abdulsalam <<അഭൌതിക മായത് പ്രതീക്ഷിച്ചു വിളിക്കുന്ന തിനെ തേടുന്നതിനെ,പ്രാര്‍ത്ഥിക്കുന്നതിനെയാണ് ആരാധന കൊണ്ട് ഉദ്ദേശിക്കുന്നത് .>>എന്ന രീതിയിലുള്ള ഒരു നിര്‍വ്വചനം മലയാള ഭാഷയിലോ അല്ലെങ്കില്‍ ആരാധന എന്ന പദം കടമെടുക്കപെട്ട സംസ്കൃതത്തിലോ ഇല്ല.

      രാധികക്ക് കൃഷണനോടുണ്ടായിരുന്ന ഇഷ്ടത്തെയാണ്‌ ആരാധനയായി മലയാളം മനസ്സിലാക്കുന്നത്. അതില്‍ അഭൌഅതികം / ഭൌതിക വേര്‍തിരിവ് ഇല്ല
    • Usaid M Kadannamanna <<<<"എന്ന് പറഞ്ഞാല്‍ പ്രബോധനത്തിന് പോലും സ്വതന്ത്രമുള്ള ഇന്ത്യയിലെ പല നിയമങ്ങളും മുസ്ലിങ്ങള്‍ അനുസരിക്കുന്നത് ശിര്‍ക്ക് എന്നാണോ ...?>>>>പറഞ്ഞല്ലോ??? ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ നിയമം അനുസരിച്ചു ജീവിക്കല്‍ ഇസ്ലാമിന്‍റെ താല്പര്യമാണ്, ഒപ്പം മുസ്ലിം, ആ രാജ്യത്തെ നിയമങ്ങള്‍ക്കു ഉള്ളില്‍ നിന്ന് കൊണ്ട്, അവനു പൂര്‍ണമായും അല്ലാഹുവിന്നു ഇബാദത്ത് (ആരാധന മാത്രമല്ല, പൂര്‍ണമായും അനുസരിക്കുക, അടിമപ്പെടുക, കീഴ്പെടുക എന്നത് കൂടി ഉദ്ദേശം) ചെയ്തു ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ പരിശ്രമിക്കണം.
    • Aboo Backer pma nasar doha അറബി വാക്കുകള്‍ക്കുള്ള എല്ലാ അര്‍ത്ഥവും എല്ലായിടത്തും ഫിറ്റാകുമോ ...
      ------------------------------------------------------------------
      =ഇവിടെ ഫാതിഹയിലെ 'ഇയ്യാകനഅബദു' ആണ് ചര്‍ച്ച, ഇവിടെ ആരാധന എന്നല്ലാതെ വേറെ ഒരര്‍ത്ഥവും ഫിറ്റല്ല എന്നാണ് താങ്കള്‍ വാദിക്കുന്നതെങ്കില്‍ അത് തുറന്നു പറയൂ 
      Pma Nasar Doha
    • Usaid M Kadannamanna يا أبث لا تغبد شيثان (അക്ഷരങ്ങളില്‍ മാറ്റമുണ്ടാകും)
      എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥം
    • Pma Nasar Doha Riyas Abdulsalam
      രാധികക്ക് കൃഷണനോടുണ്ടായിരുന്ന ഇഷ്ടത്തെയാണ്‌ ആരാധനയായി മലയാളം മനസ്സിലാക്കുന്നത്. അതില്‍ അഭൌഅതികം / ഭൌതിക വേര്‍തിരിവ് ഇല്ല

      ________________
      =ദൈവത്തെ ആരാധിക്കുക പ്രാര്‍ഥിക്കുക എന്ന് പറഞ്ഞാല്‍ രാധികക്ക് കൃഷണനോടുണ്ടായിരുന്ന ഇഷ്ടപോലെ യാണ് ആരാധനയെ പ്രാര്‍ത്ഥനയെ കണക്കാക്കേണ്ടത് ..അല്ലേ.?

      Usaid M Kadannamanna ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ നിയമം അനുസരിച്ചു ജീവിക്കല്‍ ഇസ്ലാമിന്‍റെ താല്പര്യമാണ്," എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്കായാലും പ്രശ്നമില്ല .അങ്ങനെ വരുമ്പോള്‍ ഫിറൌന്‍ ന്‍റെ ഭാര്യ മുസ്ലിമായിട്ടും
      ഫിറൌന്‍ ന്‍റെ ഭരണത്തില്‍ ശിര്‍ക്ക് ചെയ്തിരിന്നു എന്നല്ലേ .നമ്മളും ശിര്‍ക്ക്‌ ചെയ്തു കൊണ്ടിരിക്കുന്നു .അല്ലെ ..??
    • Riyas Abdulsalam <<ദൈവത്തെ ആരാധിക്കുക പ്രാര്‍ഥിക്കുക എന്ന് പറഞ്ഞാല്‍ രാധികക്ക് കൃഷണനോടുണ്ടായിരുന്ന ഇഷ്ടപോലെ യാണ് ആരാധനയെ പ്രാര്‍ത്ഥനയെ കണക്കാക്കേണ്ടത് ..അല്ലേ.?>>

      അരാധന താങ്കളുടെ പദപ്രയോഗമാണ്‌, അതിന്‌ ഭാഷയില്‍ ഉള്ള അര്ത്ഥം ചൂണ്ടിക്കാണിക്കുകയാണ്‌ ഞാ ചെയ്തത്. പറയാത്ത കാര്യങ്ങള്‍ ആരോപിക്കുന്നത് നല്ല സംവാദമല്ല.

      താങ്കളിവിടെ "ആരാധിക്കുക പ്രാര്‍ഥിക്കുക എന്ന് പറഞ്ഞാല്‍" എന്ന് ഉപയോഗിക്കുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ആരാധന എന്നാല്‍ മലയാളത്തില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് അങ്ങോട്ട് അര്‍പ്പിക്കുന്നതീനെ യാണ്‌ പറയുക. അല്ലാതെ ഇങ്ങോട്ട് അര്‍ത്ഥിക്കുന്നതിനെയല്ല.
    • Riyas Abdulsalam കെ എന്‍ എം സുഹൃത്തുക്കളുടെ ഇബാദത്ത് വ്യഖ്യാനം കറങ്ങിത്തിരിയുന്നത് പ്രാര്‍ത്ഥനയിലാണ്‌, ദുആ മാത്രമാണ്‌ ഇബാദത്ത് എന്നു മനസ്സിലുറപ്പിച്ചിട്ടാണ്‌ ഇബാദത്ത് ന്റെ താല്പര്യം വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.
      അത് നേരേ ചൊവ്വേ പറഞ്ഞാല്‍ തന്നെ അതിലെ അബദ്ധം ബോധ്യമാവും എന്നതുകൊണ്ടോ മറ്റോ, ആരാധന എന്ന പ്ദത്തിനെ ഇബാദത്തിന്റെ തുല്യമായി വ്യഖ്യാനിക്കുകയും, 
      അതേ സമയം ആരാധനക്ക് ഭാഷയില്‍ ഇല്ലാത്തതും നേര്‍ എതിര്‍ ദിശയിലുള്ളതുമായ വ്യഖ്യാനം ആരോപിക്കുകയും ചെയ്യുന്നു !

      ഇങ്ങനെ ഖുര്‍ആനിന്റേതല്ലാത്ത ഒരു ഭാഷയിലുള്ള പദത്തെ വ്യഖ്യാനിക്കാനും വിശദീകരിക്കാനും ശ്രമിക്കുന്നതിലും എത്രയോ നല്ലതാണ്‌, ഖുര്‍ആനിന്റെ തനെ പദത്തെ അംഗീകൃത തഫ്‌സീറുകളുടെ സഹായത്തോടെ മനസ്സിലാക്കുന്നത്.

      ഇബാദത്ത് എന്ന പദം നേരാം വണ്ണം തഫ്‌സീറുകളില്‍ വിശദീകരിക്കപെട്ടിട്ടുണ്ട്. അത് മനസ്സിലാക്കുക വിഷമകരമായ ഒന്നല്ല. എന്നിട്ടും മറ്റൊരു പദത്തിന്‌ തെറ്റായ അര്‍ത്ഥം ആരോപിച്ചുകൊണ്ട് ഇബാദത്തിനെ വിശദീകരിക്കാന്‍ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ ?
    • Aboo Backer ഫാതിഹയിലെ 'ഇയ്യാകനഅബദു' ആണ് ചര്‍ച്ച, ഇവിടെ ആരാധന എന്നല്ലാതെ വേറെ ഒരര്‍ത്ഥവും ഫിറ്റല്ല എന്ന് പറയാന്‍ ധൈര്യപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്
    • Usaid M Kadannamanna അല്ലാഹുവിന്നു വിരുദ്ധമായ ഒരു നിയമവും അനുസരിക്കാന്‍ നാം തയ്യാറല്ല / അനുസരിക്കുന്നില്ല അത് കൊണ്ട് നാം ശിര്‍ക് ചെയ്യുന്നില്ല. പക്ഷെ അങ്ങിനെ ഉള്ള അനേകം വ്യവസ്ഥ ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ട് അത് നമ്മെ അനുസരിക്കാന്‍ നിര്‍ബന്ധികുന്നില്ല എന്ന് മാത്രം (ഉദാ;- മദ്യം, ലോട്ടറി) അത് കൊണ്ട് തന്നെ ഞാന്‍ ജീവിക്കുന്ന പ്രദേശം അതിന്‍റെ ഉടമയുടെ താല്പര്യം അനുസരിച്ച് പൂര്‍ണമായും മാറ്റിയെടുക്കാന്‍ ഞാന്‍ പരിശ്രമിക്കുന്നു. 

      നമുക്ക് " إياك نغبد " ലേക്ക് തിരിച്ചു വരാം, ഇവിടെ അല്ലാഹുവിനെ മാത്രം അനുസരിക്കുന്നു എന്ന് പറയാന്‍ പറ്റുമോ ഇല്ലെയോ???
    • Ansari Kc എന്റെ ആരാധനാ കഥാപാത്രമാണ് മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം.. ഞാന്‍ മമ്മൂട്ടിക്ക് ഇബാദത്ത് ചെയ്യുന്നു എന്നാണോ...???
    • Aneesudheen Ch "ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇബാദത്തിന് അനുസരണം എന്ന അര്‍ഥം ഉറപ്പിക്കാന്‍ ഏറ്റവും വലിയ പ്രമാണമായി എടുത്തു കാണിക്കുന്നത് ഇമാം റാസിയുടെ വാക്കുകളാണ്.അങ്ങനെയുള്ള ചില അബദ്ധങ്ങള്‍ ഇമാം അവര്‍കള്‍ എഴുതിയിട്ടുണ്ട്.അദ്ദേഹം വലിയ മഹാന്‍ തന്നെ പക്ഷെ ഇപ്പറഞ്ഞത്‌ മഹാ തെറ്റാണ് (പുസ്തകം 2 ലക്കം 8 1972 സപ്തംബര്‍ , പേജ് 45 ,46 )"
      .........................................................................
      "മുസ്ലിം ലോകം ഇമാമുല്‍ മുഫസ്സിരീന്‍ എന്ന ആദരണീയ സ്ഥാനം നല്‍കി സ്വീകരിച്ച മഹാ പണ്ഡിതനും ഖുര്‍ആന്‍ വ്യഖ്യാതാവുമാണ് ഇബ്നു ജരീരി ത്വബ് രി(റ).അദ്ദേഹത്തിനു ഇബാദത്തിന്റെ അര്‍ത്ഥ കല്‍പനയില്‍ പിശക് പറ്റിയിട്ടുണ്ട്.സൗദി അറേബ്യയിലെ 50 ല്‍ പരം അറിയപ്പെട്ട മഹാ പണ്ഡിതന്മാര്‍ ചേര്‍ന്ന് തയ്യാറാക്കിയതെന്ന് പ്രസ്ഥാവിക്കപ്പെടുന്ന ഒരു പാഠപുസ്തകത്തില്‍ ഇബാദത്തിന് അര്‍ഥം നല്‍കിയത് തെറ്റാണ് (സല്സബീല്‍ 1998 ഫെബ്രുവരി)"
      ............................................................................
      "ഇമാം ഖുര്‍തുബി മഹാന്‍ തന്നെ,പക്ഷെ അടിമത്തം എന്ന അര്‍ഥം സ്വീകാര്യമല്ല,നിരുപാധികമായ അനുസരണം അല്ലാഹുവിനു മാത്രം എന്ന അര്‍ത്ഥവും ഇബാദത്തിന് നല്‍കിക്കൂടാ...അത് പ്രവാചകന് അവകാശപ്പെട്ടതാണെന്ന് ഖുര്‍ആന്‍ ശക്തിയായി കല്‍പിക്കുന്നു.ഇബാദത്ത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്താനും.അപ്പോള്‍ ഈ അര്‍ഥം അവിടെ പറ്റുകയില്ല.അല്ലാഹുവിനു മാത്രം അവകാശപ്പെട്ട 'ആരാധന'മാത്രമേ അവിടെ അര്‍ത്ഥമാക്കാന്‍ പാടുള്ളൂ...മറിച്ചു ആര് വാദിച്ചാലും ശഹാദത് കലിമയെ വികലമാക്കലാണ് ഫലം.ഇവിടെ റഷീദ് രിളായും റഷീദ് കുട്ടംപൂരും എന്നെ സംബന്ധിച്ചിടത്തോളം സമമാണ് (സല്‍സബീല്‍ 1998 നവമ്പര്‍ )"

      :)
    • Aneesudheen Ch ഇബ്നു തൈമിയ:-
      وامأثور عن السلف تفسير العبادة بالطاعة,فيدخل فى ذلك فعل المأمور و ترك المحضور (مجموعة اتوحيد النجدية:214)
      (മുന്‍ ഗാമികളായ പണ്ഡിതന്മാരെല്ലാം ഇബാദതിനു നല്‍കിയിരിക്കുന്ന വ്യാഖ്യാനം ത്വാഅതു (അനുസരണം) എന്നാണ്.അപ്പോള്‍ അജ്ഞാപിക്കപ്പെട്ട കാര്യം പ്രവര്‍തിക്കലും നിരൊധിക്കപ്പെട്ടതു ഉപേക്ഷിക്കലും എല്ലാം ഇബാദതില്‍ ഉള്‍പ്പെടുന്നു.)
      അദ്ദേഹം തുടറ്ന്നു എഴുതുന്നു:
      العبادة هي اسم جامع لكلّ ما يحبّه الله و يرضاه من الأقوال و لأعمال الباطنة والظاهرة
      (ഇബാദത് എന്നത് അല്ലാഹു ഇഷ്ടപ്പെടുകയും ത്രിപ്തിപ്പെടുകയും ചെയ്യുന്ന പ്രത്യക്ഷവും പരൊക്ഷവും ആയ എല്ലാ വാക്കുകളും പ്രവര്‍തികളും ഉള്‍കൊള്ളുന്ന ഒരു സമഗ്ര നാമമാണ്.)
      ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്:-
      فان قيل فما الجامع لعبادة الله وحده قلت:طاعة بامتثال أوامره واجتناب نواهيه (مجموعة اتوحيد النجدية:128)
      (അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക എന്നതിന്റെ സമഗ്രമായ നിര്‍ വ്വചനം എന്താണെന്നു ചോദിച്ചാല്‍ അവന്റെ കല്പനകള്‍ അംഗീകരിക്കുകയും നിഷിദ്ധങ്ങള്‍ ഉപേക്ഷിക്കുകയും വഴി അവന് താഅത് (അനുസരണം)ചെയ്യുകയാണെന്നു നീ പറയണം)ഇമാം നവവി:‌‌-اما العبادة فهي الطاعة مع الخضوع...ويحتمل ان يكون المراد بالعبادة الطاعة مطلقا فيدخل جميع وظائف الاسلام فيها (شرح مسلم
      (ഇബാദത് എന്നു പറഞാല്‍ താഴ്മയയോടു കൂടിയ അനുസരണം ആണ്.ഇബാദത് എന്നതു കൊണ്ടൂ ഉദ്ധേശ്യം നിരുപാധികം അനുസരണമാണെന്നു ഇതു സൂചിപ്പിക്കുന്നു.അപ്പോള്‍ ഇസ്ലാമികമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇബാദത്തില്‍ ഉള്‍പ്പെടുന്നു.) ഇമാം ഇബ്നു തൈമിയ തന്നെ വീണ്ടും പറയുന്നു
      العبادة هي الطاعة الله,بامتثال ما أمر الله به على السنة الرسل (فتح المجيد:27)
      :(പ്രവാചകന്‍ മാരുടെ നാവിലൂടെ അല്ലാഹു കല്‍പിച്ചതിനെ മുറുകെ പിടിക്കുന്നതിലൂടെ അല്ലാഹുവിനെ അനുസരിക്കലാണ് ഇബാദത്ത്.)
    • Ansari Kc ഇമാം രാശിയുടെ വാക്കുകള്‍ ജമാ'അത്തുകാര്‍ എടുക്കുമ്പോള്‍ അത് പരമമായ അബദ്ധവും മുജാഹിദുകാര്‍ എടുക്കുമ്പോള്‍ അത് പരമമായ സത്യവുമാകുന്നു... ചൈന സില്‍ക്ക് തുണി പോലെ...."""
    • Usaid M Kadannamanna @Ansari Kc<<<എന്റെ ആരാധനാ കഥാപാത്രമാണ് മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം.. ഞാന്‍ മമ്മൂട്ടിക്ക് ഇബാദത്ത് ചെയ്യുന്നു എന്നാണോ...???>>><അവിടെയാണ് 'ആരാധന' എന്നാ മലയാള പദത്തിന്റെ പരിമിതി.
    • Ansari Kc എന്താണ് ആ പരിമിതി..??
    • Usaid M Kadannamanna അന്‍സാരി......അത് കേവലം 'പ്രാര്‍ത്ഥനയെ' പോലും ഉള്‍കൊള്ളാന്‍ പര്യാപ്തമല്ല, എന്നിട്ടാണ് ഇബാദത്ത് എന്നാ വിശാലമായ ഖുര്‍ആന്‍ സാങ്കേതിക പദത്തിന് 'ആരാധന' എന്ന് അര്‍ഥം പറയുന്നത്!!!!!
    • Ansari Kc പിന്നെ എന്താരിഞ്ഞിട്ടാണ് ഒരു വിഭാഗം "ആരാധന" മാത്രമാണ് ശരിയായ അര്‍ഥം എന്ന് പറഞ്ഞു നടക്കുന്നത്...???
    • Usaid M Kadannamanna <<പിന്നെ എന്താരിഞ്ഞിട്ടാണ് ഒരു വിഭാഗം "ആരാധന" മാത്രമാണ് ശരിയായ അര്‍ഥം എന്ന് പറഞ്ഞു നടക്കുന്നത്...???>>>>പറഞ്ഞു കുടുങ്ങിയതായിരിക്കാം
    • Pma Nasar Doha Usaid M Kadannamanna"അല്ലാഹുവിന്നു വിരുദ്ധമായ ഒരു നിയമവും അനുസരിക്കാന്‍ നാം തയ്യാറല്ല / അനുസരിക്കുന്നില്ല അത് കൊണ്ട് നാം ശിര്‍ക് ചെയ്യുന്നില്ല" എന്ന് പറയുമ്പോള്‍ 
      ഇന്ത്യ രാജ്യ ത്തിന്റെ നിയമ വ്യവസ്ഥ അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമല്ല എന്നാണോ ??

      Riyas Abdulsalam
      =ആരാധന എന്നതിന് മലയാള ഡിക്ഷ്ണറിയില്‍ ദേവന്മാരെ ഉപചാരങ്ങള്‍ കൊണ്ട് തൃപ്ത്തി പ്പെടുത്തല്‍ , ഉപാസന .പൂജിക്കുക ,ബഹുമാനിക്കുക എന്നക്കെയാണ് .`

      ഇനി നമ്മുക്ക് ഇവിടെ ഈ അര്‍ത്ഥങ്ങള്‍ വെച്ച് നോക്കാം ......
      "രാധികക്ക് കൃഷണനോടുണ്ടായിരുന്ന ഇഷ്ടത്തെയാണ്‌ ആരാധനയായി  മനസ്സിലാക്കുന്നത് "
      "എന്റെ ആരാധനാ കഥാപാത്രമാണ് മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം."
    • Riyas Abdulsalam << ആരാധന എന്നതിന് മലയാള ഡിക്ഷ്ണറിയില്‍ ദേവന്മാരെ ഉപചാരങ്ങള്‍ കൊണ്ട് ത്രിപ്ത്തി പ്പെടുത്തല്‍ , ഉപാസന .പൂജിക്കുക ,ബഹുമാനിക്കുക എന്നക്കെയാണ് .>>

      എനിക്ക് അതിനോട് എതിരഭിപ്രയമൊന്നുമില്ല. മാത്രമല്ല ഞാന്‍ ചൂണ്ടിക്കാണിച്ച രണ്ട് പോയ്ന്റുകള്ക്കും സപ്പോര്‍ടിങ് ആയിവരുന്നതാണ്‌ ഡിക്ഷണറിയില്‍ നിന്ന് താങ്കള്‍ ഉദ്ധരിച്ച അര്‍ത്ഥങ്ങള്‍.

      ഇവയാണാ പോയിന്റുകള്:
      1. ആരാധന എന്ന പദം ഭാഷയില്‍ അഭൌതികതക്ക് പ്രത്യേകമായി ഉള്ള ഒന്നല്ല.

      2.അര്‍പ്പിക്കുന്ന കാര്യങ്ങളെയാണ്‌ ആരാധനകൊണ്ട് അര്‍ത്ഥമാക്കുന്നത്, അല്ലാതെ അര്‍ത്ഥിക്കുന്നതിനെയല്ല.

      ആതായത് ആരധനക്കില്ലാത്ത അതിന്റെ പ്രകൃതിക്ക് തന്നെ എതിരായ ഒരു അര്ത്ഥ കല്‍പന ആരോപിച്ചുകൊണ്ടാണ്‌ നിങ്ങള്‍ ആ പദത്തെ ഇബാദത്ത് വിശദീകരിക്കാന്‍ ഉപയോഗിക്കുന്നത് എന്നാണതില്‍ നിന്ന് വ്യക്തമാവുനത്.
      ഈ പ്രശ്നം നിങ്ങള്‍ തിരുത്തിയാല്‍ മാത്രമേ ഇബാദത്ത് ന്റെ താല്പര്യം യഥാവിഥി ഉള്‍കൊള്ളാന്‍ നിങ്ങള്‍ക്ക് കഴിയൂ.
    • Pma Nasar Doha അഭൌതികമായ ഉപദ്രവമോ സഹായമോ പ്രാതീക്ഷിച്ചു ചെയ്യുന്ന കര്‍മ്മങ്ങളാണ്‌ പൂജ ,ഉപാസന ,പ്രാര്‍ത്ഥന ,ആരാധന .ഭൌതികമായ ഉപദ്രവത്തിനു സഹായത്തിനും ഇതിന്റെ ആവശ്യമില്ല .അങ്ങോട്ട്‌ കര്‍മ്മങ്ങള്‍ ചെയ്യ്കയും ഇങ്ങോട്ട് പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുന്നു .അല്ലാഹുവില്‍ നിന്ന് മാത്രം സഹായമുണ്ടാകുന്നു .
    • Usaid M Kadannamanna താങ്കള്‍ പോസ്റ്റു ചെയ്യുന്ന കമെന്‍റ് വാക്കുകളും വാചകങ്ങളും മാത്രം അപഗ്രഥിച്ച് കുറുക്കു ചോദ്യങ്ങള്‍ ചോദിക്കുന്നതിനു പകരം അതിന്‍റെ ആത്മാവ് ഉള്‍കൊള്ളണം.
      പിന്നെ താങ്കളോട് ചോദിക്കുന്
      നതിനു മറുപടി വരുന്നില്ല?????, അല്ലാഹുവിനെ മാത്രം അനുസരിക്കുന്നു എന്ന് " إياك نغبد " വിനു അര്‍ത്ഥമുണ്ടോ??, ഇല്ലെങ്കില്‍ "ഞാന്‍ അല്ലാഹുവിനെ മാത്രം അനുസരിക്കുന്നു" എന്ന് പറയാന്‍ താങ്കള്‍ തയ്യാറല്ലെ ???
    • Usaid M Kadannamanna <<<"അല്ലാഹുവിന്നു വിരുദ്ധമായ ഒരു നിയമവും അനുസരിക്കാന്‍ നാം തയ്യാറല്ല / അനുസരിക്കുന്നില്ല അത് കൊണ്ട് നാം ശിര്‍ക് ചെയ്യുന്നില്ല" എന്ന് പറയുമ്പോള്‍ 
      ഇന്ത്യ രാജ്യ ത്തിന്റെ നിയമ വ്യവസ്ഥ
       അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമല്ല എന്നാണോ ?>>>> ഇന്ത്യ രാജ്യത്തെ നിയമങ്ങള്‍ അല്ലാഹുവിനു വിരുദ്ധമല്ല എന്നല്ല , ഈ രാജ്യത്തെ ഇന്നത്തെ അവസ്ഥയില്‍ ശിര്‍ക്ക് ചെയ്യാതെ ജീവിക്കാന്‍ സാധിച്ചേക്കും, എന്നാല്‍ ഈ രാജ്യത്ത് അല്ലാഹുവിനു വിരുദ്ധമായ നിയമങ്ങളും ഉണ്ട്. അത് കൊണ്ട് നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന തമ്പുരാന്‍റെ തല്പര്യത്തിലേക്ക് പൂര്‍ണമായും കൊണ്ട് വരേണ്ടതുണ്ട്. അതിനു നാം ശ്രമിക്കണം.
      ആരാധനയുടെ ഉദാഹരണം പറഞ്ഞാല്‍ താങ്കള്‍ക്ക് മനസ്സിലാകും- അതായതു ഒരു മുസ്ലിമിന് സകാത്ത് അതിന്‍റെ വ്യവസ്ഥ പ്രകാരം കൊടുക്കാന്‍ സംവിധാനമില്ല എങ്കില്‍ അയാള്‍ അത് വ്യക്തിപരമായി നിര്‍വഹിക്കണം (അതല്ല ഇസ്ലാമിന്റെ താല്പര്യം എന്നിരിക്കെ തന്നെ) എന്നിട്ട് അതിനു സംവിധാനം ഉണ്ടാകാന്‍ പരിശ്രമിക്കണം അല്ലെ????
    • Pma Nasar Doha സുഹൃത്തെ ,നിങ്ങള്‍ "അനുസരണം " എന്ന് വെക്കുമ്പോള്‍ ഒരു സാധാരണക്കാരനു ഉണ്ടാകുന്ന ചോദ്യമേ ഞാന്‍ ചോദിച്ചൊള്ളൂ..

      "സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു '" എന്ന്
       പറഞ്ഞാല്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ നിലനില്‍ക്കെ അള്ളാഹു അല്ലാത്തവര്‍ ണ്ടാക്കിയ ഇന്ത്യന്‍ ഭരണ നിയമങ്ങള്‍ അനുസരിക്കുന്നത് ഒരു മുസ്ല്മിന് ശിര്‍ക്കാവുമോ...?

      അതിനു താങ്കളുടെമറുപടി 
      അല്ലാഹുവിന്‍റെ നിയമത്തിനു വിരുദ്ധമായി ഭരണാധികാരിയെ എന്നല്ല ആരെ അനുസരിച്ചാലും അത് ശിര്‍ക് തന്നെ.
      എന്നിട്ട് പറഞ്ഞു 
      ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ നിയമം അനുസരിച്ചു ജീവിക്കല്‍ ഇസ്ലാമിന്‍റെ താല്പര്യമാണ്," 

      എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്കായാലും പ്രശ്നമില്ല .അങ്ങനെ വരുമ്പോള്‍ ഫിറൌന്‍ ന്‍റെ ഭാര്യ മുസ്ലിമായിട്ടും ഫിറൌന്‍ ന്‍റെ ഭരണത്തില്‍ ശിര്‍ക്ക് ചെയ്തിരിന്നു എന്നല്ലേ .നമ്മളും ശിര്‍ക്ക്‌ ചെയ്തു കൊണ്ടിരിക്കുന്നു .അല്ലെ ..?

      എന്ന എന്റെ ചോദ്യത്തിന് താങ്കളുടെ മറുപടി 

      അല്ലാഹുവിന്നു വിരുദ്ധമായ ഒരു നിയമവും അനുസരിക്കാന്‍ നാം തയ്യാറല്ല / അനുസരിക്കുന്നില്ല അത് കൊണ്ട് നാം ശിര്‍ക് ചെയ്യുന്നില്ല..

      എന്നിട്ട് താങ്കള്‍ ആ ചോദ്യത്തിന്റെ മര്‍മ്മം മാറ്റാന്‍ ശ്രമിക്കുന്നു ..

      പക്ഷെ അങ്ങിനെ ഉള്ള അനേകം വ്യവസ്ഥ ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ട് അത് നമ്മെ അനുസരിക്കാന്‍ നിര്‍ബന്ധികുന്നില്ല എന്ന് മാത്രം (ഉദാ;- മദ്യം, ലോട്ടറി) 

      താങ്കള്‍ പറഞ്ഞത് ആകെ കൂടി ...............

      "അല്ലാഹുവിന്‍റെ നിയമത്തിനു വിരുദ്ധമായി ഭരണാധികാരിയെ എന്നല്ല ആരെ അനുസരിച്ചാലും അത് ശിര്‍ക് തന്നെ..ആ നിയമം അനുസരിച്ചു ജീവിക്കല്‍ ഇസ്ലാമിന്‍റെ താല്പര്യമാണ്,അനുസരിക്കുന്നില്ല അത് കൊണ്ട് നാം ശിര്‍ക് ചെയ്യുന്നില്ല..അത് നമ്മെ അനുസരിക്കാന്‍ നിര്‍ബന്ധികുന്നില്ല"

      അത് കൊണ്ട് എന്റെ ചോദ്യം ഒന്നുകൂടി ....

      "സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു '" എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ നിലനില്‍ക്കെ അല്ലാഹു അല്ലാത്തവര്‍ ണ്ടാക്കിയ ഇന്ത്യന്‍ ഭരണ നിയമങ്ങള്‍ (നിര്‍ബന്ധികുന്നില്ല എന്ന് പറഞ്ഞ - മദ്യം, ലോട്ടറി അല്ല )അനുസരിക്കുന്നത് ഒരു മുസ്ല്മിന് ശിര്‍ക്കാവുമോ...?
    • Abu Mohamed 1. "സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു '", നാസറിന് ഈ പറഞ്ഞ വാചകത്തിന്റെ അര്‍ഥം മനസിലായിട്ടില്ല എന്നാണ് എനിക്ക് മനസിലായത്‌.

      "എന്റെ സമ്പത്ത്‌ ഞാന്‍ നിനക്ക
      ് മാത്രം അര്‍പ്പിക്കുന്നു" എന്ന് മറ്റൊരാളോട് പറഞ്ഞാല്‍ പിന്നെ ആ സമ്പത്തില്‍ നിന്ന് വേറെയൊരാള്‍ക്ക് അര്‍പ്പിക്കാന്‍ വകയില്ല., വല്ലവനും അതില്‍ നിന്ന് നല്‍കുന്നുണ്ടെങ്കില്‍ അര്‍പ്പിക്കപ്പെട്ടവന്റെ നിര്‍ദേശത്തിന് വിരുദ്ധമാകരുത്‌. എന്ന് മാത്രമല്ല, യോജിക്കുകയും വേണം.
      അത്തരം അനുസരണത്തിന്റെ ഈ സമര്‍പ്പണത്തിനാണ് الطاعةُ مع الخُضُوعِ എന്നൊക്കെ പണ്ഡിതന്മാര്‍ വിശേഷിപ്പിച്ചത്‌. അതായത്‌ നിരുപാധിക അനുസരണം, പരമമായ അനുസരണം എന്നൊക്കെ മലയാളത്തില്‍ പറയാവുന്നതാണ്.
      ബാക്കിയെല്ലാം അനുസരങ്ങളും ഉപാധിക്ക് വിധേയം, ഈ ഉപാധി ലംഘിച്ചാല്‍ അത് ശിര്‍ക്കാകും, സര്‍ക്കാറാകട്ടെ, വ്യക്തികളാകട്ടെ...
      കൂടുതല്‍ വിശദമായി ഇവിടെ വായിക്കാം:https://www.facebook.com/groups/snehasamvadam/doc/332587793454583/
    • Abu Mohamed ഇനിയും മനസിലാകുന്നില്ലെങ്കില്‍ സലഫി നേതാവും, പിലാത്തറ സമ്മേളനത്തിലെ മുഖ്യാഥിതിയുമായിരുന്ന ഡോ: ബിലാല്‍ ഫിലിപ്സിന്‍റെ Fundamental of Thouheed എന്ന പുസ്തകത്തില്‍ നിന്നും താങ്കളുടെ ചോദ്യത്തിന് 100% യോജിക്കുന്ന മറുപടി കിട്ടും. ഇവിടെ ഉദ്ധരിക്കാം

      "put your trust in Allah if you are true belivers " qur'an 5:23

      "Since the term Ibadah means total obedience, and Allah is considered the ultimate Lawgiver, the implementation of secular legal systems not based on divine law (Shari'ah) is an act of disbelief in the divine law and belief in the correctness of such systems, such a belief constitutes a form of worshipping other than Allah (Shirk). Allah (S) said in the Qura'n :"

      "... Those who do not rule by what Allah has revealed are disbelievers" 5:44

      page 39 : Fundamental of Thouheed by Dr. Abu Ameena Bilal Philips.
    • Riyas Abdulsalam Pma Nasar Doha
      ആരാധനക്ക് താങ്കള്‍ തന്നെ ഉദ്ധരിച്ച അര്‍ത്ഥങ്ങളാണിത്:

      << ആരാധന എന്നതിന് മലയാള ഡിക്ഷ്ണറിയില്‍ ദേവന്മാരെ ഉപചാരങ്ങള്‍ കൊണ്ട് ത്രിപ്ത്തി പ്പെടുത്തല്‍ , ഉപാസന .പൂജിക്കുക 
      ,ബഹുമാനിക്കുക എന്നക്കെയാണ് .>>

      പിന്നീട് ആരാധനയെ വര്‍ണിക്കുന്നത് പക്ഷേ ഇങ്ങനെ:
      <<അഭൌതികമായ ഉപദ്രവമോ സഹായമോ പ്രാതീക്ഷിച്ചു ചെയ്യുന്ന കര്‍മ്മങ്ങളാണ്‌ ,പ്രാര്‍ത്ഥന ,ആരാധന .ഭൌതികമായ ഉപദ്രവത്തിനു സഹായത്തിനും ഇതിന്റെ ആവശ്യമില്ല .അങ്ങോട്ട്‌ കര്‍മ്മങ്ങള്‍ ചെയ്യ്കയും ഇങ്ങോട്ട് പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുന്നു .അല്ലാഹുവില്‍ നിന്ന് മാത്രം സഹായമുണ്ടാകുന്നു .>>

      അങ്ങോട്ട് അര്‍പ്പിക്കുന്ന "പൂജ ,ഉപാസന,ആരാധന" എന്നിവയുടെ കൂടെ ഇങ്ങോട്ട് അര്‍ത്ഥിക്കുന്ന കര്‍മം -പ്രാര്‍ത്ഥന- തിരുകികേറ്റേണ്ടിവന്നതില്‍ നിന്നു തന്നെ വ്യക്തമാണ്‌, ആരാധന വിഷയത്തില്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്ന്.

      ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് അതിനു യഥാര്‍ത്ഥത്തിലുള്ളതില്‍ നിന്ന് വ്യത്യസ്ഥമായ അര്‍ത്ഥം കല്‍പിക്കാതെ , മലയാള ഭാഷ ഉപയോഗിച്ച് ഇബാദത്ത് നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നില്ല എന്നാണിതിലൂടെ സ്ഥാപിക്കപ്പെടുന്നത്.ആരാധനക്ക് ഭാഷയില്‍ അംഗീകരിക്കപെട്ട അര്ത്ഥങ്ങളല്ലതെ മറ്റൊന്നും ആരോപിക്കാതെ ഇബാദത്ത് മലയാളത്തില്‍ വിശദീകരിക്കാന്‍ താങ്കളോട് അഭ്യര്ത്ഥിക്കുന്നു.
    • Pma Nasar Doha അപ്പോള്‍ താങ്കള്‍ തന്നെ പറഞ്ഞോളൂ 
      "സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു '" എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ നിലനില്‍ക്കെ അല്ലാഹു അല്ലാത്തവര്‍ ണ്ടാക
      ്കിയ ഇന്ത്യന്‍ ഭരണ നിയമങ്ങള്‍ (നിര്‍ബന്ധികുന്നില്ല എന്ന് പറഞ്ഞ - മദ്യം, ലോട്ടറി അല്ല )അനുസരിക്കുന്നത് ശിര്‍ക്കോ ,ഹറാമോ ,അനുവദനീയമോ ....?

      Riyas Abdulsalam അങ്ങോട്ട് അര്‍പ്പിക്കുന്ന "പൂജ ,ഉപാസന,ആരാധന" എന്നിവയുടെ കൂടെ ഇങ്ങോട്ട് അര്‍ത്ഥിക്കുന്ന കര്‍മം -പ്രാര്‍ത്ഥന- തിരുകികേറ്റേണ്ടിവന്നതില്‍ നിന്നു തന്നെ വ്യക്തമാണ്‌, ആരാധന വിഷയത്തില്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്ന്._________________
      =പൂജ ,ഉപാസന,ആരാധന" പ്രാര്‍ത്ഥന എന്ന് പറഞ്ഞാല്‍ പ്രതീക്ഷയൊന്നും ഇല്ലാതെ വെറുതെ അങ്ങോട്ട്‌ മാത്രമുള്ള ഒരു കര്‍മ്മ മാത്രമാണ് അല്ലേ...?..!!
    • Abdul Azeez Kuriyedath <<<Pma Nasar doha: "സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു '" എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ നിലനില്‍ക്കെ അല്ലാഹു അല്ലാത്തവര്‍ ണ്ടാക്കിയ ഇന്ത്യന്‍ഭരണ നിയമങ്ങള്‍ അനുസരിക്കുന്നത് ഒരു മുസ്ല്മിന് ശിര്‍ക്കാവുമോ...?>>> അല്ലാഹുവിന്‍റെ ശരിഅത്തിനെ അവലംബമാക്കാതെയോ അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയോ മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമനിര്‍മാണത്തിനുള്ള പരമാധികാരം ഇന്ത്യന്‍ ഭരണ കുടത്തിനോ മറ്റോ ഉണ്ടെന്ന വിശ്വാസത്തോടെയാണ് ഒരാള്‍ അനുസരിക്കുന്നതെന്കില്‍ (ഇത്വാഅതത് ചെയ്യുന്നതെങ്കില്‍) അത് ശിര്‍ക്കാന്.... ഇനിയും താങ്കളുടെ ചോദ്യത്തിന് മറുപടിയായില്ല എന്ന് താങ്കള്‍ക്ക് വാദമുണ്ടോ?!. ഉണ്ടെങ്കില്‍ അവ്യക്തത അടിസ്ഥാന വിഷയത്തിലാണ്. അതിനാല്‍ ചോദിക്കട്ടെ: ഇബാദത്തിന് ഇത്വാഅത്ത്‌ എന്ന് അര്‍ത്ഥമുണ്ടോ?. ശിര്‍ക്ക്‌ ത്ത്വാഅത്ത് എന്ന ഒരിനം ശിര്‍ക്ക്‌ ഉണ്ടോ?. ഇബാദത്ത് എന്ന അറബി പദത്തിന്റെ മുഴുവന്‍ ആശയത്തെയും ഉ�ള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണോ ആരാധന എന്ന മലയാള പദം?. (റബ്ബ് എന്നതിന്‍റെ മുഴുവന്‍ ആശയവും വഹിക്കുന്ന പദമാണോ രക്ഷിതാവ്?) 'സുഹൃത്തെ ,നിങ്ങള്‍ "ഇബാദത്തിന് ആരാധന എന്ന് മാത്രം അര്‍ഥം വെക്കുമ്പോള്‍ ഒരു സാധാരണക്കാരനു ഉണ്ടാകുന്ന ചോദ്യമേ ഞാന്‍ ചോദിച്ചൊള്ളൂ..' മറുപടി പ്രതിക്ഷിക്കുന്നു.
    • Riyas Abdulsalam ഞാന്‍ കഴിഞ്ഞ പോസ്റ്റുകളില്‍ പറഞ്ഞ കാര്യങ്ങളുടെ സംഗ്രഹം ഇതാണ്‌:

      1."പൂജ ,ഉപാസന,ആരാധന"
      എന്നിവ മലയാള ഭാഷയില്‍ നേരിയ അര്‍ത്ഥവിത്യാസത്തോടെ ഉപയോഗിക്കപ്പെടുന്ന എന്നാല്‍ പരസ്പരം പര്യായമായി
       മനസ്സിലാക്കപ്പെടുന്ന പദങ്ങളാണ്‌. ഇവ മൂന്നിന്റേയും സ്വഭാവം അര്‍പ്പിക്കലാണ്‌ അല്ലാതെ അര്‍ത്ഥിക്കല്‍ (ആവശ്യപ്പെടല്/യാചന ) അല്ല.

      2. പക്ഷേ അതേ സമയം "പ്രാര്‍ത്ഥന" എന്നു പറഞ്ഞാല്‍ അര്‍പ്പണം അല്ല, മറിച്ച് യാചനയാണ്‌ ആ വാക്കിന്റെ താല്പര്യം. "വളരെ മുഴുകികൊണ്ടുള്ള അര്‍ത്ഥന" എന്ന അര്‍ത്ഥമാണ്‌ പ്രാര്‍ത്ഥനക്ക് ഉള്ളത്.താങ്കള്‍ പറഞ്ഞപോലെ അങ്ങോട്ട് സമര്‍പ്പിക്കല്‍ അല്ല പ്രാര്‍ത്ഥന എന്ന വാക്കിന്റെ താല്പര്യം മറിച്ച്, തനിക്ക് വേണ്ടി യാചിക്കലാണ്‌.

      പദങ്ങള്‍ക്ക് ഭാഷയില്‍ അംഗീകരിക്കപെട്ട അര്ത്ഥങ്ങളല്ലതെ മറ്റൊന്നും ആരോപിക്കാതെ, ഇബാദത്ത് മലയാളത്തില്‍ വിശദീകരിക്കാന്‍ താങ്കളോട് ഒരിക്കല്‍ കൂടി അഭ്യര്ത്ഥിക്കുന്നു.
    • Pma Nasar Doha Abdul Azeez Kuriyedath അല്ലാഹുവിന്‍റെ ശരിഅത്തിനെ അവലംബമാക്കാതെയോ അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയോ മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമനിര്‍മാണത്തിനുള്ള പരമാധികാരം ഇന്ത്യന്‍ ഭരണ കുടത്തിനോ മറ്റോ ഉണ്ടെന്ന വിശ്വാസത്തോടെയാണ് ഒരാള്‍ അനുസരിക്കുന്നതെന്കില്‍ (ഇത്വാഅതത് ചെയ്യുന്നതെങ്കില്‍) അത് ശിര്‍ക്കാന്....
      _____________________

      =അനുസരണം മാത്രമല്ല എല്ലാ കാര്യത്തിന്റെയും പരമാധികാരം അല്ലാഹുവിന്‍റെതാണ് വിശ്വസിക്കുന്ന ഒരു മുസ്ലിം നിയമനിര്‍മാണത്തിനുള്ള പരമാധികാരം മാത്രം ഇന്ത്യന്‍ ഭരണ കുടത്തിന്നാണെന്ന് വിശ്വസിക്കുകയോ ....എന്നിട്ട് അനുസരിക്കുകയോ ..?അപ്പോള്‍ അത് ശിര്‍ക്കാകുമത്രേ..!
      സാധാരണക്കാരെ വട്ടം കറക്കുന്ന ഓരോ കണ്ടുപിടുത്തങ്ങള്‍ ....

      അപ്പോള്‍ അങ്ങനെ പരമാധികാരം വിശ്വസിക്കാതെ അനുസരിച്ചാല്‍ ശിര്‍ക്ക് അല്ല എന്നല്ലേ താങ്കള്‍ പറഞ്ഞു വരുന്നത് ..?

      Riyas Abdulsalam ദേവന്മാരെ ഉപചാരങ്ങള്‍ കൊണ്ട് ത്രിപ്ത്തി പ്പെടുത്തുക ,അഭ്യര്തിക്കുക ,കേണാപേക്ഷിക്കുക,പൂജിക്കുക ,സേവ ചെയ്യുക ,പ്രാര്‍ഥിക്കുക ,ആവശ്യപ്പെടുക ,യാചിക്കുക എന്നീ കര്‍മ്മങ്ങള്‍ ഉദ്ദേശ ത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.അല്ലതെ സമയം കളയാന്‍ വേണ്ടി ചെയ്യുന്നതല്ല .അത് ആ വാക്കില്‍ ഉള്‍ക്കൊള്ളുന്നതാണ് .ദേവന്മാരെ തിപ്തി പെടുത്താനാണ് 
      ആചാരങ്ങള്‍ ചെയ്യുന്നത് .അഭൌതിക മായ ഉപദ്രവമോ സഹായമോ യാണ് അവിടെ പ്രതീക്ഷ.


      പതീക്ഷിക്കാതെ ,ആഗ്രഹിക്കാതെ സമയം കളയാന്‍ ചെയ്യുന്ന വേണ്ടി വെറുതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ആണ് ദേവന്മാരെ ഉപചാരങ്ങള്‍ കൊണ്ട് ത്രിപ്ത്തി പ്പെടുത്തുക ,അഭ്യര്തിക്കുക ,കേണാപേക്ഷിക്കുക,പൂജിക്കുക ,സേവ ചെയ്യുക ,പ്രാര്‍ഥിക്കുക ,ആവശ്യപ്പെടുക ,യാചിക്കുക 
      എന്നീ വാക്കുകളുടെ ശരിയായ ആശയം എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത് .
    • Riyas Abdulsalam ഒരു പദത്തിന്‌ എന്തര്‍ത്ഥമാണ് ഉള്ളത് എന്നതും ആ പദം സൂചിപ്പിക്കുന്ന പ്രവര്‍ത്തി ഒരാള്‍ ചെയ്യുന്നത് എന്തെല്ലാം ഉദ്ദേശ്യത്തിലവാമെന്നതും രണ്ടു കാര്യങ്ങളല്ലേ.
    • Usaid M Kadannamanna ആദ്യം താങ്കള്‍ വീണ്ടും വീണ്ടും ഒഴിഞ്ഞു മാറുന്ന ഒരു കാര്യത്തിന് മറുപടി തരൂ............. അല്ലാഹുവിനെ മാത്രം അനുസരിക്കുന്നു എന്ന് പറയാന്‍ താങ്കള്‍ തയ്യാറല്ലെ????
      താങ്കള്‍ക്ക് മനസ്സിലവ
      ാഞ്ഞിട്ടല്ല , ഒന്നുകില്‍ വായിക്കുന്നവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കാന്‍, അല്ലെങ്കില്‍ അന്ഗീകരിക്കാനുള്ള മടി. 
      ഒരു പ്രാവശ്യം കൂടി വ്യക്തമാക്കാം. (ഇതിനു മുന്‍പുള്ള കുറെ കമന്റുകളില്‍ കൃത്യമായ മറുപടിയുണ്ട്. എങ്കിലും............ അള്ളാഹു നമ്മളോട് ഒരു സമ്പൂര്‍ണ ഇസ്ലാമിക വ്യവസ്ഥ നിലവില്‍ വരും വരെ നിലവില്‍ നാം ജീവിക്കുന്ന നാട്ടിലെ ഇസ്ലാമിക / അല്ലാഹുവിനു വിരുദ്ധമല്ലാത്ത നിയമങ്ങള്‍ / വ്യവസ്ഥ (അത് മനുഷ്യര്‍ ഉണ്ടാകിയതനെങ്കിലും) അനുസരിക്കാന്‍ പറഞ്ഞിരിക്കുന്നു എന്നത് കൊണ്ട് ഞാന്‍ അനുസരിക്കുന്നു . 
      വീണ്ടും പറയാം അള്ളാഹു പറഞ്ഞത് കൊണ്ട്, അത് കൊണ്ട് മാത്രം, 
      ഉദാ ;- ഞാന്‍ പ്രവാചകനെ (അള്ളാഹു അദ്ദേഹത്തിന് മേല്‍ അനുഗ്രഹം വര്ഷിക്കുമാരാകട്ടെ) അനുസരിക്കുന്നു കാരണം അള്ളാഹു പറഞ്ഞത് കൊണ്ട്.
      (പക്ഷെ ഇസ്ലാമിക വ്യവസ്ഥ താനെ വരുമെന്ന് പറഞ്ഞു അതിനു വേണ്ടി പരിശ്രമിക്കാതിരിക്കാന്‍ ന്യായമില്ല)
      സകാത്തിന്റെ ഉദാഹരണം ഞാന്‍ പറഞ്ഞിരുന്നു, ഒന്ന് കൂടി കോപ്പി ചെയ്യാം. ആരാധനയുടെ ഉദാഹരണം പറഞ്ഞാല്‍ താങ്കള്‍ക്ക് മനസ്സിലാകും- അതായതു ഒരു മുസ്ലിമിന് സകാത്ത് അതിന്‍റെ വ്യവസ്ഥ പ്രകാരം കൊടുക്കാന്‍ സംവിധാനമില്ല എങ്കില്‍ അയാള്‍ അത് വ്യക്തിപരമായി നിര്‍വഹിക്കണം (അതല്ല ഇസ്ലാമിന്റെ താല്പര്യം എന്നിരിക്കെ തന്നെ) എന്നിട്ട് അതിനു സംവിധാനം ഉണ്ടാകാന്‍ പരിശ്രമിക്കണം അല്ലെ????
      ഏതെങ്കിലും ഒരു വാചകത്തില്‍ പിടിച്ചു മറുപടി (അതും മറു ചോദ്യം) തരുന്നതിനു പകരം മുഴുവന്‍ വായിച്ചു മറുപടി തരൂ . പിന്നെ ഒരിക്കല്‍ കൂടി പറയുന്നു,താങ്കളോട് ചോദിച്ചതിനു മറുപടി കിട്ടിയില്ല?????????????????
    • Abdul Azeez Kuriyedath <<<Pma Nasar Doha: "Abdul Azeez Kuriyedath അല്ലാഹുവിന്‍റെ ശരിഅത്തിനെ അവലംബമാക്കാതെയോ....അനുസരിക്കുന്നതെന്കില്‍ (ഇത്വാഅതത് ചെയ്യുന്നതെങ്കില്‍) അത് ശിര്‍ക്കാന്...." അനുസരണം മാത്രമല്ല എല്ലാ കാര്യത്തിന്റെയും പരമാധികാരം അല്ലാഹുവിന്‍റെതാണ് വിശ്വസിക്കുന്ന ഒരു മുസ്ലിം നിയമനിര്‍മാണത്തിനുള്ള പരമാധികാരം മാത്രം ഇന്ത്യന്‍ ഭരണ കുടത്തിന്നാണെന്ന് വിശ്വസിക്കുകയോ .... എന്നിട്ട് അനുസരിക്കുകയോ ..?അപ്പോള്‍ അത് ശിര്‍ക്കാകുമത്രേ..! സാധാരണക്കാരെ വട്ടം കറക്കുന്ന ഓരോ കണ്ടുപിടുത്തങ്ങള്‍ .... 
      അപ്പോള്‍ അങ്ങനെ പരമാധികാരം വിശ്വസിക്കാതെ അനുസരിച്ചാല്‍ ശിര്‍ക്ക് അല്ല എന്നല്ലേ താങ്കള്‍ പറഞ്ഞു വരുന്നത് ..?.>>> സുഹൃത്തെ ആദ്യം മുജാഹിദ്‌ വാദമെങ്കിലും ഒന്ന് പഠിച്ചു വരൂ!. മരിച്ചു പോയ മഹാന്മാര്‍ സഹായിക്കുമെന്ന് വിശ്വസിച്ച് അവരെ വിളിച്ച് പ്രാര്തിച്ചാല്‍ അത് ശിര്‍ക്ക്‌. അങ്ങനെ വിശ്വസിക്കാതെ വിളിച്ച് പ്രാര്‍ഥിച്ചാലോ?!. 'അപ്പോള്‍ അങ്ങനെ വിശ്വസിക്കാതെ പ്രാര്തിച്ചാല്‍ ശിര്‍ക്കാകില്ല എന്നല്ലേ താന്കള്‍ പറഞ്ഞു വരുന്നത്'?!. എന്തിനാണ് സാധാരണക്കാരെ ഇങ്ങനെ വട്ടം കറക്കുന്നത്?!. സുഹൃത്തെ ആദ്യം പറഞ്ഞത്‌ വിശ്വാസപരമായ ശിര്‍ക്കാന്. രണ്ടാമത്തേത് അതിന്റെ പ്രായോഗിക രൂപവും. ഈ ലളിത സത്യം താങ്കള്‍ക്ക് തിരിയാതെ പോയതിനും കുറ്റം ജമാഅത്തുകാര്‍ക്ക് അല്ലെ?!. പാവം. കഷ്ടം!. ഇക്കാര്യം തിരിയാന്‍ വേണ്ടി തന്നെയാണ് ഇന്നലെ ഞാന്‍ താങ്കളോട് ഇബാദത്തിന്റെ അര്‍ത്ഥവുമായും അനുസരണ ശിര്‍ക്കുമായും ബന്ധപ്പെട്ടു ചില ചോദ്യങ്ങള്‍ ചോദിച്ചത്, എന്തെ അവയ്ക്ക് മറുപടി പറയാന്‍ താങ്കള്‍ക്ക് ഇനിയും കഴിയുന്നില്ല അല്ലെ?!
    • Abdul Azeez Kuriyedath Dear Pma Nasar Doha, ''എല്ലാ കാര്യത്തിന്റെയും പരമാധികാരം അല്ലാഹുവിന്റെിതാണ് എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം നിയമനിര്മാണത്തിനുള്ള പരമാധികാരം മാത്രം ഇന്ത്യന്‍ ഭരണ കുടത്തിന്നാണെന്ന് വിശ്വസിക്കുകയോ'' എന്ന താങ്കളുടെ ആശ്ചര്യം കുറല്‍ മുജാഹിദുകളെയും മുസ്ലിം ലിഗുകാരെയും പോലെയുള്ളവരെ കുടി ഉള്പ്പെടുത്തിക്കൊണ്ടാനെന്കില്‍ അത് ഭിമാബദ്ധമാണ്. എന്തെന്നാല്‍ അവരുടെ ഇതപര്യന്തമുള്ള വാദമിതാണ്: 'ദൈവാധിപത്യം എന്ന സങ്കല്പംല തന്നെ ശരിയല്ല. ഭൂമിയിലേയും പ്രപഞ്ചത്തിലേയും മുഴുവന്‍ ആധിപത്യവും അല്ലാഹുവിന് തന്നെ. അത് അഭംഗുരം തുടരുന്നുമുണ്ട്. പ്രപഞ്ചത്തിലെ ഈ ദൈവാധിപത്യത്തെ കുറിച്ച് പറയുന്ന പരിശുദ്ധ ഖുര്ആലന്‍ വചനങ്ങളെ സന്ദര്ഭതങ്ങളില്‍ നിന്നടര്ത്തി മനുഷ്യന്‍ ഭൂമിയില്‍ കയîാളേണ്ടുന്ന ഭരണാധികാരത്തിന് ബാധകമാക്കുന്ന പതിവ് രാഷ്ട്രീയ കണ്ണൂള്ള ചില മതപ്രവര്ത്ത്കര്‍ സ്വീകരിക്കാറുണ്ട്. ഈ വ്യാഖ്യാനം പിഴവാണ്. ഭരണപരമായ കാര്യങ്ങള്‍ സ്വാതന്ത്യ്രപൂര്വം കൈയîാളാന്‍ മനുഷ്യര്ക്ക് വിട്ടുകൊടുത്തിട്ടുള്ളതാണ്.'(കെ.പി മുഹമ്മദ് മൌലവി 'മാതൃഭൂമി റമളാന്‍ സപ്ലിമന്റ്, 1995) 'ഇസ്ലാമിക് ഫണ്ടമെന്റലിസം: സത്യവും മിഥ്യയും' എന്ന തലക്കെട്ടില്‍ 1996 ജൂലൈ 13ലെ ചന്ദ്രക ആഴ്ചപ്പതിപ്പില്‍(ലക്കം:47) മുഹമ്മദ് ഈസാ എഴുതുന്നു: 'ഭരണഘടന പ്രകാരം പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഒരു രാജ്യത്ത് നിവസിക്കുന്ന മുസ്ലിംകള്‍ മൌദൂദിയുടെ പരമാധികാരം സംബന്ധിച്ച വ്യാഖ്യാനം വിശ്വാസപ്രമാണമായി സ്വീകരിച്ചാലു ണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ചിന്തിച്ചുനോക്കുന്നത് രസകരമായിരിക്കും. മനുഷ്യനിര്മി്തമായ ആ രാജ്യത്തെ ഭരണഘടനക്കും ജനങ്ങളുടെ പരമാധികാരത്തിനും നിരുപാധികമായ സമ്മതവും അംഗികാരവും നല്കു വാന്‍ ഇതര പൌരന്മാരോടൊപ്പം മുസ്ലിംകളും ബാധ്യസ്ഥരാണ്." പറയു, ഈ വാദം തൌഹിദോ ശിര്ക്കോന?!. 'എല്ലാ കാര്യത്തിലും പരമാധികാരം അല്ലാഹുവിനു വകവെച്ച്ചുകൊടുക്കുന്ന ഒരു മുസ്ലിമിന് ഇങ്ങനെ പറയാന്‍ പറ്റുമോ?!. ഇതിന്റെ വിശദികരണത്തോടോപ്പം മുമ്പ്‌ ഞാന്‍ ചോദിച്ച ചോദ്യങ്ങള്ക്കുമള്ള മറുപടി കുടി മറക്കേണ്ട. അഥവാ ഇനിയും അവ വിഴുങ്ങേണ്ട...
    • Muneer CH Pma Nasar Doha, ഒരു രാഷ്ട്രത്തിലെ പൗരന്‍ വ്യഭിച്ചരിച്ചാല്‍ എന്ത് ശിക്ഷ നല്‍കണം എന്ന് തീരുമാനിക്കേണ്ടത്‌ അവിടത്തെ ഭൂരിപക്ഷ ജനതയാണോ അതോ അല്ലഹുവാണോ? അവിടത്തെ സമ്പദ് വ്യവസ്ഥ പലിശയില്‍ അധിഷ്ഠിതം ആക്കണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് അവിടത്തെ ഭൂരിപക്ഷ ജനതയാണോ? ഒരു രാഷ്ട്രത്തിന്റെ നിയമ നിര്‍മാണത്തില്‍ ദൈവിക നിര്‍ദേശങ്ങള്‍ അനുസരിക്കെണ്ടതില്ല എന്നാണു വാദം എങ്കില്‍ താങ്കള്‍ വ്യക്തമായും "إياك نغبد " വിനെ നിഷേധിച്ചിരിക്കുന്നു. അവിടെയാണ് ഇബാദത്തിന് ആരാധനയില്‍ കവിഞ്ഞ അര്‍ത്ഥം ഉണ്ടെന്നു പറയുന്നത്. പിടികിട്ടിയോ?
    • Pma Nasar Doha Riyas Abdulsalam ഒരു പദത്തിന്‌ എന്തര്‍ത്ഥമാണ് ഉള്ളത് എന്നതും ആ പദം സൂചിപ്പിക്കുന്ന പ്രവര്‍ത്തി ഒരാള്‍ ചെയ്യുന്നത് എന്തെല്ലാം ഉദ്ദേശ്യത്തിലവാമെന്നതും രണ്ടു കാര്യങ്ങളല്ലേ.
      __________________
      =അതെ .

      Us
      aid M Kadannamanna വളരെ നിസ്സാരമായ ചോദ്യമാണ് ഞാന്‍ ചോദിച്ചത് .ഇന്ത്യാ രാജ്യത്ത്‌ മനുഷ്യരുണ്ടാക്കിയ നിയമ വ്യവസ്ഥകള്‍ പാലിച്ചു ഒരു മുസ്ലിം ജീവിക്കുന്നത് (പരമാധികാരത്തിന്റെ വിശ്വാസമില്ലാതെ )അനുവദനീയ മാണോ ഹാറാമാണോ ശിര്‍ക്കണോ കറാഹത്താണോ.അങ്ങനെ ഒരാള്‍ മരിച്ചാല്‍ പൂര്‍ണ്ണ മുസ്ലിമായിട്ടാണോ ?അല്ലേ ? അയാള്‍ മരണപ്പെട്ന്ന്തു 

      എനിക്ക് മറ്റൊരു സംശയം ദൂരികരിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചോദിച്ചത് .
      പക്ഷെ നിങ്ങള്‍ ഉദാഹരണം പറഞ്ഞും വിശദീകരിച്ചും മെനക്കെടുകയാണ് .

      അറബി ഭാഷയില്‍ ഇബാദത്തി നുള്ള അര്‍ത്ഥം ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല ."إياك نغبد ആരാധനയ്ക്ക് പകരം അനുസരണം വെച്ചാല്‍ ഒരു സാധാരണ മനുഷ്യന് ഉണ്ടായേക്കാവുന്ന സംശയവും അതിന്റെ ചര്‍ച്ച യിലുമാണ് നാം ......
    • Usaid M Kadannamanna ആദ്യം താങ്കള്‍ വീണ്ടും വീണ്ടും ഒഴിഞ്ഞു മാറുന്ന ഒരു കാര്യത്തിന് മറുപടി തരൂ............. അല്ലാഹുവിനെ മാത്രം അനുസരിക്കുന്നു എന്ന് പറയാന്‍ താങ്കള്‍ തയ്യാറല്ലെ????
    • Usaid M Kadannamanna അല്ലാഹുവിന്റെ പരമാധികാരത്തില്‍ വിശ്വസമില്ലതിരിക്കുക എന്നത് മുസ്ലിളിമിനെ സംബന്ധിച്ചിടത്തോളം ദയനീയമാണ്, പക്ഷെ, ജനങ്ങളെ മുശ്രിക്കും കാഫിറും ഒക്കെ ആക്കാന്‍ മനുഷ്യന്‍ ആളല്ല, (അല്ലാഹുവിനു മാത്രമേ അതറിയൂ) ഇസ്ലാമിനെ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പഠിച്ചു മനസ്സിലാക്കി അത് ലോകത്ത് മുഴുവന്‍ നിലവില്‍ വരുത്തലാണ് മുസ്ലിമിന്‍റെ ദൌത്ത്യം. ഇനി ഒരു ചോദ്യം ഞാന്‍ നേരത്തെ പറഞ്ഞ സകാത്തിന്റെ ഉദാഹരണത്തില്‍ വ്യക്തിപരമായി സകാത്ത് കൊടുക്കല്‍ എന്താണ് ??
    • Usaid M Kadannamanna <<<<<ഇനി അങ്ങിനെ മരിച്ചാല്‍>>>>, ഒരാള്‍ നമസ്കരിക്കാന്‍ വേണ്ടി പള്ളിയിലേക്ക് പോകുന്ന വഴി മരണപ്പെട്ടാല്‍ അയാള്‍ക്ക് ആ നമസ്കാരം നിര്‍വഹിക്കത്തതി ന്‍റെ പാപം ഉണ്ടാകുമോ????
    • Usaid M Kadannamanna <<<<< ."إياك نغبد ആരാധനയ്ക്ക് പകരം അനുസരണം വെച്ചാല്‍ ഒരു സാധാരണ മനുഷ്യന് ഉണ്ടായേക്കാവുന്ന സംശയവും അതിന്റെ ചര്‍ച്ച യിലുമാണ് നാം ......>>>>> ആരാധനയ്ക്ക് പകരം അനുസരണം അര്‍ഥം വെക്കുകയല്ല, ആരധനയോടൊപ്പം അനുസരണവും, അടിമത്തവും , കീഴ്പെടലും ഒക്കെ അര്‍ഥം വെക്കുകയാണ്‌ .
    • Saleem Nbr ഒരു അറബി നിഗുണ്ട്ടുവിന്റയോ വിശദീകരണത്തിന്റെയോ ആവശ്യമില്ലാതെ തന്നെ അല്ലാഹുവിനു ഇബാദത് ചെയ്യുക എന്നാല്‍ എനിക്ക് മനസ്സിലായിട്ടുള്ളത് ( ഏതൊരു മുസ്ലിമിനും മനസ്സിലാവുകയും ചെയ്യും )ചുരുക്കി പറയുകയാണ്‌ : ഒരാള്‍ മുസ്ലിമാകുക എന്നാല്‍ അല്ലാഹുവിനെ തന്റെ സ്രഷ്ടാവും രക്ഷിതാവും ആയി അന്ഗീകരിക്കലാണ്; അതോടു കൂടി തന്റെ എല്ലാ വിധേയത്വവും അനുസരണവും എന്നല്ല തായ്മയുടെയും അനുസരണത്തിന്റെയും ഏതൊക്കെ ഭാവങ്ങളും പദങ്ങളും മനുഷ്യന്‍ മനസ്സിലാക്കിയിട്ടുണ്ടോ അതൊന്നും അല്ലാഹുവിന്റെ നിര്‍ദേശത്തിനു വിരുദ്ധമായി ഒരു വ്യക്തിക്കും, സംരംഭത്തിനും വക വെക്കാത്ത മുസ്ലിമിന്റെ എല്ലാ പ്രവര്‍ത്തിയും ഇബാദത് ആണ്.
    • Pma Nasar Doha പരമമായി അനുസരിക്കേണ്ടത് അല്ലഹുവിനെയാണ് എന്നതില്‍ തര്‍ക്കമില്ല ,അല്ലാഹു ഹറാമാക്കാത്ത വിഷയത്തില്‍ അമുസ്ലീം സുഹൃത്തുകളെ ,ഇന്ത്യാ നിയമത്തെ അനുസരിക്കുന്നത് പരമമായി അല്ലതാനും .അത് കൊണ്ടാണ് അല്ലാഹുവിനെ മാത്രം അല്ല
       ഒന്നുകൂടി...  അല്ലാഹുവിനു മാത്ര മല്ല അനുസരണം സംഭവിക്കുന്നത് .ഇതിന്റെ ഭാഗമായാണ് എന്റെ ചോദ്യം ഉള്ളത് ...

      ഇന്ത്യാ രാജ്യത്ത്‌ മനുഷ്യരുണ്ടാക്കിയ നിയമ വ്യവസ്ഥകള്‍ പാലിച്ചു ഒരു മുസ്ലിം ജീവിക്കുന്നത് (പരമാധികാരത്തിന്റെ വിശ്വാസമില്ലാതെ )അനുവദനീയ മാണോ ഹാറാമാണോ ശിര്‍ക്കണോ കറാഹത്താണോ.അങ്ങനെ ഒരാള്‍ മരിച്ചാല്‍ പൂര്‍ണ്ണ മുസ്ലിമായിട്ടാണോ ?അല്ലേ ? അയാള്‍ മരണപ്പെട്ന്ന്തു .
    • Riyas Abdulsalam <<പരമമായി അനുസരിക്കേണ്ടത് അല്ലഹുവിനെയാണ് എന്നതില്‍ തര്‍ക്കമില്ല>>
      എന്തുകൊണ്ടാണത് ?
    • Riyas Abdulsalam <<ഒരു പദത്തിന്‌ എന്തര്‍ത്ഥമാണ് ഉള്ളത് എന്നതും ആ പദം സൂചിപ്പിക്കുന്ന പ്രവര്‍ത്തി ഒരാള്‍ ചെയ്യുന്നത് എന്തെല്ലാം ഉദ്ദേശ്യത്തിലവാമെന്നതും രണ്ടു കാര്യങ്ങളല്ലേ.

      അതെ .>>

      Jazak Allah
      thank you
    • Muneer CH >>ഇന്ത്യാ രാജ്യത്ത്‌ മനുഷ്യരുണ്ടാക്കിയ നിയമ വ്യവസ്ഥകള്‍ പാലിച്ചു ഒരു മുസ്ലിം ജീവിക്കുന്നത് (പരമാധികാരത്തിന്റെ വിശ്വാസമില്ലാതെ )അനുവദനീയ മാണോ<<
      ഇന്ത്യാ രാജ്യത്ത് മനുഷ്യര്‍ ഉണ്ടാക്കി
      യ ചില നിയമ വ്യവസ്ഥ കളില്‍ ചിലത്: 
      പരസ്പര സമ്മതത്തോടെ വ്യഭിചാരം കുറ്റകരമല്ല.
      ഇടപാടുകള്‍ പലിശയില്‍ അധിഷ്ഠിതം ആയിരിക്കും
      മദ്യപാനം കുറ്റകരമല്ല.
      ലോട്ടറി അനുവദനീയം ആണ്.
      ഈ നിയമങ്ങള്‍ വ്യക്തികള്‍ അംഗീകരിച്ചു ജീവിക്കുന്നതിനെയാണോ നാസര്‍ ഉദ്ദേശിച്ചത്?
    • Ameer CP homo sex is now legal in India... can we obey it too?
    • Muneer CH ഇബാദത്ത് എന്നാല്‍ എല്ലാ അനുസരണവും ഉള്‍പ്പെടുമെന്ന് ജമാഅത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അതിനു ആരാധന എന്ന അര്‍ഥം മതിയാവില്ല എന്നല്ലേ പറഞ്ഞത്? ഞാന്‍ മുകളില്‍ തന്നhttp://www.islampadanam.com/articles/Articls/Ibadath.htm ലിങ്കില്‍ ജമാഅത്തെ ഇസ്ലാമി എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാം. ചുരുങ്ങിയത് ഇതെങ്കിലും വായിക്കൂ.. അല്ലാതെ മുജാഹിദ്‌ പണ്ടിതന്മാര്‍ ജമാഅത്തിന്റെ തലയില്‍ കെട്ടിവെച്ച കള്ളവാദങ്ങളുമായി സംവദിക്കാന്‍ വരരുത്.
    • Muneer CH ഇബാദത്തിനെ ആരാധനയില്‍ ഒതുക്കി, അത് തന്നെ പ്രാര്‍ത്ഥനയിലേക്ക് ചുരുട്ടിക്കെട്ടുന്ന മുജാഹിദ്‌ സമീപനത്തെയാണു ജമാഅത്ത് എതിര്‍ക്കുന്നത്. ഇവിടെയാണ് നമുക്ക് തമ്മിലുള്ള അഭിപ്രായ വ്യത്യാസംPma Nasar Doha.
    • Usaid M Kadannamanna ആദ്യം താങ്കള്‍ വീണ്ടും വീണ്ടും ഒഴിഞ്ഞു മാറുന്ന ഒരു കാര്യത്തിന് മറുപടി തരൂ............. അല്ലാഹുവിനെ മാത്രം അനുസരിക്കുന്നു എന്ന് പറയാന്‍ താങ്കള്‍ തയ്യാറല്ലെ????........................................................................................<<<<<ഇന്ത്യാ രാജ്യത്ത്‌ മനുഷ്യരുണ്ടാക്കിയ നിയമ വ്യവസ്ഥകള്‍ പാലിച്ചു ഒരു മുസ്ലിം ജീവിക്കുന്നത് (പരമാധികാരത്തിന്റെ വിശ്വാസമില്ലാതെ )>>>> ഇവിടെ അല്ലാഹുവിന്‍റെ പരമധികരത്തിലാണ് ഒരു മുസ്ലിമിന് 'വിശ്വാസമില്ലാത്തത്' എങ്കില്‍ എന്‍റെ അഭിപ്രായത്തില്‍ അയാളുടെ വിശ്വാസം പൂര്‍ത്തിയായിട്ടില്ല. ഇനി അയാളുടെ മരണം എന്തായിട്ടാണെന്നു ? അത് പറയാന്‍ ഞാന്‍ ആളല്ല....
      മനുഷ്യന്‍റെ വിധി പ്രവചിക്കാന്‍ / കണക്കാക്കാന്‍ മനുഷ്യന് അധികാരമില്ല.
    • Usaid M Kadannamanna <<<<അത് കൊണ്ടാണ് അല്ലാഹുവിനെ മാത്രം ഒന്നുകൂടി മാത്രം മല്ല അനുസരണം സംഭവിക്കുന്നത് >>>>> ശരിയാണ്,പുറത്തു നിന്ന് നോക്കുമ്പോള്‍ അനുസരണം സംഭവിക്കുന്നത്‌ അല്ലാഹുവിനു മാത്രമല്ല, അതുകൊണ്ടാണ് പറഞ്ഞത് ഞാന്‍ അനുസരിക്കുന്നത് അള്ളാഹു അനുസരിക്കാന്‍ പറഞ്ഞത് കൊണ്ടാണെന്ന് (നാം നമ്മുടെ മാതാപിതാക്കളെ അനുസരിക്കുന്നത് അള്ളാഹു പറഞ്ഞത് കൊണ്ടാണല്ലോ?) അവിടെ എന്‍റെ അനുസരണം അല്ലാഹുവിനു മാത്രമാണ് കാരണം മറ്റൊന്നിനെ ഞാന്‍ അനുസരിക്കുമ്പോള്‍ എന്‍റെ ഉദ്ദേശം അല്ലാഹുവിന്‍റെ കല്പന അനുസരിക്കല്‍ ആണ് 
      . إنما الأعمال بنيات
    • Riyas Abdulsalam Pma Nasar Doha
      <<പരമമായി അനുസരിക്കേണ്ടത് അല്ലഹുവിനെയാണ് എന്നതില്‍ തര്‍ക്കമില്ല>>
      എന്തുകൊണ്ടാണത് ?
      അതായത് ഏത് ഖുര്‍ആന്‍ ആയത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ നിങ്ങള്‍ ഇങ്ങണെ മനസ്സിലാക്കുന്നത് ?. " إياك نغبد " ആണൊ അതോ മറ്റേതെങ്കിലും ആയത്താണോ?
    • Basheer Mohammed Pk അള്ളാഹു അല്ലാത്തവരെ അനുസരിക്കാം എന്ന് ഖുറാനില്‍ എവിടയെങ്കിലും പറഞ്ഞിട്ടുണ്ടോ?പരമമായ അനുസരണം അല്ലാഹുവിനു മാത്രമാണ് എന്ന് ജമാത് പണ്ഡിതന്മാര്‍ മുമ്പ് പറഞ്ഞപ്പോള്‍ 
      അതിനെ കളിയാക്കിയതി
      നെ സംബന്ദിച്ചു എന്ത് പറയുന്നു.ഇബാദത്തിനു ആരാദന എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ അനുസരണം എന്ന് അര്‍ത്ഥമില്ല എന്നും ഇബാദത്തിനു അനുസരണം എന്ന്
      അര്‍ഥം ഉണ്ടെന്നു വധിച്ചതാണ് ജമാഅത്തെ ഇസ്ലാമിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ടം എന്നും പറഞ്ഞ ഉമര്‍ മൌലവി ഉള്പ്പെടയുള്ള മുജഹിട് മൌലവിമാരപ്പറ്റി നിങ്ങള്‍ എന്ത് പറയുന്നു.
    • Basheer Mohammed Pk അല്ലാഹുവിന്റെ കല്പനപ്രകരമാണ് മറ്റൊരാള്‍ക്ക്‌ ഇബാടത് എടുക്കുന്നത് എങ്കില്‍ പോലും അത് വാസ്തവത്തില്‍ അല്ലാഹുവിനുള്ള ഇബാടത് തന്നെയാണ്.അര്‍പ്പിക്കപ്പെടുന്നവര്‍ക്കുള്ള ഇബാടത് 
      അല്ല.അവിട
      െ അല്ലാഹുവിനുള്ള പരമമായ അനുസരണമാണ് പ്രകടിപ്പിക്കുന്നത്.അതുകൊണ്ടാണ് ഇമാം റാസി (റ) പറഞ്ഞത്,അല്ലാഹുവിന്റെ കലനക്കെതിരില്‍ ഭരണതികരികളെ അനുസരിക്കല്‍
      അത് അവര്‍ക്കുള്ള ഇബാടതാണ് എന്ന്.അപ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ഒരു ചോദ്യം ഇതാണ്,അല്ലാഹുവിന്റെ കല്പനപ്രകാരം ഭരണതികരികളെ അനുസരിക്കല്‍ അത് അവര്‍ക്കുള്ള
      ഇബ്ദതവുകയില്ലല്ലോ എന്നാണ്.ഇത്തരം ചോദ്യം മുജഹിടുകള്‍ ചോദിക്കാനുള്ള കാരണം ഇന്ത്യ ഗോവെര്‍മെന്റിനെ അനുസരിച്ചാല്‍ ശിര്‍ക്കവില്ല എന്ന് വരുതിതീര്‍ക്കനാണ്.എന്നാല്‍ ഈ ചോദ്യം
      ഉന്നയിച്ചുകൊണ്ട് മുജഹിടുകള്‍ വലിയ ഒരു അബദ്ടമാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം..സാധാരണക്കാരെ വലിയ ഒരു അബദ്ടധരനയിലാണ് ഇതുമൂലം അവര്‍ അകപ്പെടുതുന്നത്.ഇതിനുള്ള മറുപടി ഇന്ത്യ ഗവണ്മെന്റ് 
      ഇവിടെ ഭരിക്കുന്നത്‌ ദൈവിക നിയമ അനുസരിച്ച് ദൈവം കല്പ്പിച്ചതനുസരിച്ചു ആണ് എന്ന് നിങ്ങള്ക്ക് വാദം ഉണ്ടോ എന്നാണ് .അതല്ലാതെ പരമം നിരൂപതികം എന്നൊക്കെ വാചകക്കസര്‍ത്തു നടത്തി തടിയൂരാന്‍ നോക്കിയിട്ട് ഫലമില്ല.മരിച്ചുപോയ മഹാന്മാരോടുള്ള ഇസ്തിഗാസ ശിര്‍ക്കവുന്നത് അല്ലാഹുവിന്റെ സമീഹു,ബസീര്,മുജീബ് ,ഹളിമുല്‍ ഗ്ഹിബു എന്നീ 
      സിഫതുകള്‍ പ്രസ്തുത മഹാന്മാര്‍ക്ക് വകവേച്ചുകൊടുക്കുന്ന്തു കൊണ്ടാണല്ലോ.അപ്പോള്‍ ഈ സിഫതുകലോന്നും മഹാന്മാര്‍ക്ക് വകവേച്ചുകൊടുക്കാതെ അവരോടു ഇസ്തിഗാസ ചെയ്താല്‍
      ശിര്‍ക്കകുമോ എന്നാ മുസ്ലിയക്കന്മാരുടെ ചോദ്യത്തിന് എന്ത് ഉത്തരമാണ് നിങ്ങള്‍ പറയുക.അതെ ഉത്തരം തന്നെയാണ് പരമമായ അനുസരണം അല്ലാഹുവിനു മാത്രമാണ് എന്ന് വിശ്വസിച്ചു
      കൊണ്ട് ഗോവെര്‍ന്മേന്റിനെ അനുസരിച്ചാല്‍ ശിര്‍ക്ക് വരുമോ ഇല്ലയോ എന്നാ കാര്യത്തില്‍ ഞങ്ങള്‍ക്കും പറയാനുള്ളത്.ഒരു സത്യം ബോദ്യപ്പെട്ടാല്‍ പിന്നെ വാചകക്കസര്‍ത്തു നടത്തിയിട്ട്
      എന്ത് നേടാനാണ് സഹോദര.
    • Pma Nasar Doha Usaid M Kadannamanna "അതുകൊണ്ടാണ് പറഞ്ഞത് ഞാന്‍ അനുസരിക്കുന്നത് അള്ളാഹു അനുസരിക്കാന്‍ പറഞ്ഞത് കൊണ്ടാണെന്ന് (നാം നമ്മുടെ മാതാപിതാക്കളെ അനുസരിക്കുന്നത് അള്ളാഹു പറഞ്ഞത് കൊണ്ടാണല്ലോ?) അവിടെ എന്‍റെ അനുസരണം അല്ലാഹുവിനു മാത്രമാണ് കാരണം മറ്റൊന്നിനെ ഞാന്‍ അനുസരിക്കുമ്പോള്‍ എന്‍റെ ഉദ്ദേശം അല്ലാഹുവിന്‍റെ കല്പന അനുസരിക്കല്‍ ആണ്" _____________________

      =ഒരു അമുസ്ലിം സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മുസ്ലിം (മാതാപിതാക്കളെ അനുസരിക്കാന്‍ അല്ലാഹു പറഞ്ഞ പോലെ )അല്ലാഹു പറഞ്ഞിട്ടാണോ അവന്‍ അവിടെ അമുസ്ലിമിന്റെ നിയമങ്ങള്‍ അനുസരിച്ച് ജോലിചെയുന്നത് ? അവ്ന്ക്ക് വേറെ ജോലി ചെയാന്‍ സാഹചര്യം ഉണ്ടായിട്ടും. അവിടെ എന്‍റെ അനുസരണം അല്ലാഹുവിനു മാത്രമാണ് എന്ന് പറയുമോ  ?
    • Pma Nasar Doha ഇങ്ങനെ തിരിച്ചും മറിച്ചും ചോദിച്ചു സമയം കളയാന്‍ ആര്‍ക്കും പറ്റും .ഇബാദത്തിന് അനുസരണം വെക്കുമ്പോള്‍ ഒരു സാധാരണക്കാരനായ ഒരാള്‍ക്ക് ഉണ്ടാകുന്ന സംശയം 
      അല്ലാതെ ഇത് ജമാഅത്ത് മുജാഹിദു ഉമര
      ്‍ മൌലവി വാദം എന്ന നിലക്കല്ല ഞാന്‍ ചോദിച്ചത് .പക്ഷെ നിങ്ങള്‍ അത് തൊടുന്നില്ല .അത് കൃത്യമായി പഴയ കാലത്ത്‌ എഴുതിവെച്ചത് കാണിച്ചു നിങ്ങളിലെ വൈരുദ്ധ്യം കാണിക്കാനായിരുന്നില്ല എന്റെ ഉദ്ദേശം .
    • Pma Nasar Doha ഒരു മര്‍മ്മ പ്രധാനമായ ചോദ്യത്തിന് വേണ്ടി ഞാന്‍ ചോദിച്ച ലളിതാമായ ചോദ്യത്തിന് താങ്കളും താങ്കളുടെ സുഹൃത്തുക്കളും എന്തല്ലാം ടൈപ്പ്‌ ചെയ്തു കൂട്ടി ......"അല്ലാഹുവിന്‍റെ നിയമത്തിനു വിരുദ്ധമായി ഭരണാധികാരിയെ എന്നല്ല ആരെ അനുസരിച്ചാലും അത് ശിര്‍ക് തന്നെ..ആ നിയമം അനുസരിച്ചു ജീവിക്കല്‍ ഇസ്ലാമിന്‍റെ താല്പര്യമാണ്,അനുസരിക്കുന്നില്ല അത് കൊണ്ട് നാം ശിര്‍ക് ചെയ്യുന്നില്ല..അത് നമ്മെ അനുസരിക്കാന്‍ നിര്‍ബന്ധികുന്നില്ല"
    • Pma Nasar Doha "പരമമായി അനുസരിക്കേണ്ടത് അല്ലഹുവിനെയാണ് എന്നതില്‍ തര്‍ക്കമില്ല ,അല്ലാഹു ഹറാമാക്കാത്ത വിഷയത്തില്‍ അമുസ്ലീം സുഹൃത്തുകളെ ,ഇന്ത്യാ നിയമത്തെ അനുസരിക്കുന്നത് പരമമായി അല്ലതാനും .അത് കൊണ്ടാണ് അല്ലാഹുവിനെ മാത്രം ഒന്നുകൂടി മാത്രം മല്ല അനുസരണം സംഭവിക്കുന്നത് .ഇതിന്റെ ഭാഗമായാണ് എന്റെ ചോദ്യം ഉള്ളത് ...
      ഇന്ത്യാ രാജ്യത്ത്‌ മനുഷ്യരുണ്ടാക്കിയ നിയമ വ്യവസ്ഥകള്‍ പാലിച്ചു ഒരു മുസ്ലിം ജീവിക്കുന്നത് (പരമാധികാരത്തിന്റെ വിശ്വാസമില്ലാതെ )അനുവദനീയ മാണോ ഹാറാമാണോ ശിര്‍ക്കണോ കറാഹത്താണോ.അങ്ങനെ ഒരാള്‍ മരിച്ചാല്‍ പൂര്‍ണ്ണ മുസ്ലിമായിട്ടാണോ ?അല്ലേ ? അയാള്‍ മരണപ്പെട്ന്ന്തു" . .

      എന്ന എന്റെ ചോദ്യത്തിനു ന്യായമായ മറുപടി കിട്ടുന്നില്ല . വെറുതെ ടൈപ്പ്‌ ചെയ്ത സമയം മെനക്കെടുത്താന്‍ എനിക്ക് താല്‍പ്പര്യം ഇല്ല .അത് കൊണ്ട് ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു.നിങ്ങളുടെ ചില ചോദ്യങ്ങള്‍ക്ക് ഞാന്‍ മൌനം പാലിച്ചത് വിഷയം മാറി പോകണ്ട എന്ന് കരുതിയാണ് .

      Basheer Mohammed Pk ഈ സിഫതുകളോന്നും മഹാന്മാര്‍ക്ക് വകവേച്ചുകൊടുക്കാതെ അവരോടു ഇസ്തിഗാസ ചെയ്താല്‍.......____________________

      =വക വെച്ച് കൊടുത്താലും കൊടുത്തില്ലെങ്കിലും അഭൌതിക പ്രതീക്ഷ അര്‍പ്പിച്ച് ആരോട് ഇസ്തിഗാസ ചെയ്താലും അത് ശിര്‍ക്കാണ് .
    • Pma Nasar Doha അവസാനമായി ........

      നീതി യോടെയും സൂക്ഷ്മതയോടെയും പഠിക്കാന്‍ ശ്രമിച്ചാല്‍ പരലോക രക്ഷക്കായി ഏകദൈവാരധനയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രാവാചകന്മാരുടെ പ്രബോധനരിതിതന്നെയാണ് ഖു
      ര്‍ ആനിലും ഹദീസിലും നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ കഴിയുക ."ഹേ പുതച്ചു മൂടിയവനെ എഴുന്നേറ്റു ജനങ്ങളെ താകീത് ചെയ്യുക' എന്ന് അല്ലാഹു നബിയോട് കല്‍പ്പിക്കുന്നതും പരലോക രക്ഷക്കായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന അടിസ്ഥാന ലക്ഷ്യമാണ്  അല്ലാതെ അനിസ്ലാമിക ഭരണ വ്യവസ്ഥ മാറ്റി ഇസ്ലാമിക ഭരണ വ്യവസ്ഥ കൊണ്ട് വരാനുള്ള ഉന്നമായിരുന്നില്ല ... ..

      ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എന്റെ സന്തോഷം അറിയിക്കുന്നു ......
    • Aboo Backer Pma Nasar Doha 
      >പരമമായി അനുസരിക്കേണ്ടത് അല്ലഹുവിനെയാണ് എന്നതില്‍ തര്‍ക്കമില്ല<

      ഇതിനു നിങ്ങള്‍ക്കുള്ള തെളിവ് എന്താണ് ? സുപ്രധാനമായ ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങള്‍ വിട്ടു കളഞ്ഞു..അത് കൂടി പറഞ്ഞിട്ട് പൊയ്ക്കോളൂ
    • Riyas Abdulsalam Pma Nasar Doha re posting my simple inquiry :
      <<പരമമായി അനുസരിക്കേണ്ടത് അല്ലഹുവിനെയാണ് എന്നതില്‍ തര്‍ക്കമില്ല>>
      എന്തുകൊണ്ടാണത് ?
      അതായത് ഏത് ഖുര്‍ആന്‍ ആയത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ നിങ്ങള്‍ ഇങ്ങണെ മനസ്സിലാക്കുന്നത് ?. " إياك نغبد " ആണൊ അതോ മറ്റേതെങ്കിലും ആയത്താണോ?
    • Usaid M Kadannamanna നാസര്‍, അസ്സലാമു അലൈകും, താങ്കളുടെ ചോദ്യത്തിന് ലളിതമായി മറുപടി പറയാം, ഒരു മുസ്ലിം ഇന്ത്യ ഭരണ കൂടത്തിനു പരമാധികാരം ഇല്ല പകരം അല്ലഹുവിനാണെന്ന് വിശ്വസിച്ചു ഭരണ കൂടത്തെ അനുസരിച്ചാല്‍ അത് അനുവദനീയമാണ് (ഹലാല്‍ ആയ കാര്യങ്ങളില്‍ മാത്രം) ഇനി മറിച്ചു അല്ലാഹുവിന്റെ പരമാധികാരത്തില്‍ വിശ്വാസമില്ലാതെ, രാജ്യ നിയമങ്ങള്‍ അനുസരിക്കാന്‍ തീരുമാനിച്ചാല്‍ അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ തന്നെയാണ്.
    • Usaid M Kadannamanna അവസാനമായി പറയുന്നു, ഞാന്‍ എന്റെ അനുസരണം നല്‍കുന്നത് അല്ലാഹുവിനു മാത്രമാണ്, അള്ളാഹു അല്ലാത്ത എന്തിനെ ആണ് സരിച്ച്ചാലും അത് അള്ളാഹു പറഞ്ഞത് കൊണ്ടാണ്, അള്ളാഹു അനുസരിക്കാന്‍ പറയാത്ത ഒരു ശക്തിയും ഞാന്‍ അനുസരിക്കുന്നില്ല (അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കില്‍ സൂചിപ്പിക്കുമല്ലോ-അമുസ്ലിം സ്ഥാപന ഉടമയുടെ കീഴില്‍ ജോലി ചെയ്യരുതെന്ന് അള്ളാഹു പറഞ്ഞിട്ടില്ല, എവിടെ ജോലി ചെയ്താലും അത് ഹലാലയിരിക്കണം, പിന്നെ പരമാവധി ആത്മര്തത പുലര്‍ത്തണം എന്നാണ് അള്ളാഹു പറഞ്ഞത്)
    • Usaid M Kadannamanna ഈ ചര്‍ച്ച തുടങ്ങുക വഴി ഇത് വായിക്കുന്ന നിക്ഷ്പക്ഷമതികള്‍ക്ക് ഈ വിഷയത്തില്‍ എവിടെയാണ് ജമാ അ ത്തും മുജാഹിദും വിയോജിക്കുന്നത് എന്നെങ്കിലും മനസ്സിലാക്കാം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അത് ഏകദേശം സാധിച്ചു എന്നാണ് ഞാന്‍ മനസ്സിലകിയത്. നമ്മുടെ ഈ ചര്‍ച്ച നമ്മള്‍ എല്ലാവരും നന്മ മാത്രം പ്രതീക്ഷിച്ചു നടത്തിയതാണല്ലോ, നിലപാടുകളിലും വാക്കുകളിലും വന്ന എല്ലാ പാക്പ്പിഴകളും തിരുത്തി അള്ളാഹു നമുക്ക് എല്ലാവര്ക്കും ഇതിനു തക്കതായ പ്രതി ഫലം നല്‍കുമാറാകട്ടെ. ആമീന്‍ .
      ഇനിയും ഇത്തരം ക്രിയാത്മകമായ ചര്‍ച്ചകളില്‍ കാണാം എന്ന് പ്രതീക്ഷിച്ചു കൊണ്ട് തല്‍കാലം വിട. അസ്സലാമു അലൈകും.

    2 comments:

    1. ഇതൊക്കെയാണ് എങ്കിലും സയ്യിദ്‌ മൌദൂദി ക്ക് മുന്‍പ്‌ ഏതെന്കിലും പണ്ഡിതന്മാര്‍ ഇബാദത്തിന് അനുസരണം അടിമത്തം ആരാധന എന്നീ മൂന്ന്‍ അര്‍ത്ഥങ്ങളും (ഇയ്യാക്ക നഅബുദു )എന്ന വിഷയത്തില്‍ പറഞ്ഞിട്ടുണ്ടോ എന്നാ ചോദ്യത്തിന്...ഇല്ല എന്നാണ് ജമാഅത്ത് മറുപടി...

      ReplyDelete